KeralaLatest NewsNews

പിഎസ്എസി പരീക്ഷയ്ക്ക് വരുന്നവര്‍ കര്‍ശന നിരീക്ഷണത്തില്‍ : പരീക്ഷ ഹാളില്‍ കൊണ്ടുവരേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം: പിഎസ്എസി പരീക്ഷയ്ക്ക് വരുന്നവര്‍ കര്‍ശന നിരീക്ഷണത്തില്‍ പരീക്ഷ ഹാളില്‍ കൊണ്ടുവരേണ്ടത് ഇത്രമാത്രം, ഉദ്യോഗാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി പിഎസ്‌സി. പിഎസ്സി പരീക്ഷാ തട്ടിപ്പ് പുറതച്തുവന്നതോടെ പരീക്ഷാ നടത്തിപ്പ് കൂടുതല്‍ കര്‍ശനമാക്കാന്‍ പിഎസ്സി യോഗം തീരുമാനിച്ചു. കേന്ദ്രങ്ങളിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തിലാണിത്. മൊബൈല്‍ ഫോണ്‍, വാച്ച് തുടങ്ങിയവ പരീക്ഷാ ഹാളില്‍ പൂര്‍ണമായും വിലക്കി. മാലയുടെ ലോക്കറ്റ്, ബെല്‍റ്റിന്റെ ലോഹഭാഗങ്ങള്‍ തുടങ്ങി ആധുനിക ഇലക്ട്രോണിക് ഉപകരണമെന്നു സംശയം തോന്നുന്ന വസ്തുക്കളും ഇനി മുതല്‍ ഹാളില്‍ അനുവദിക്കില്ല.

Read Also : പിഎസ്‌സി പരീക്ഷാ തട്ടിപ്പ്; ഹൈക്കോടതിയുടെ നിര്‍ദേശമിങ്ങനെ

അതേസമയം, പരീക്ഷാ ഹാളില്‍ ഡ്രെസ് കോഡ് നടപ്പാക്കേണ്ടെന്നാണ് യോഗത്തില്‍ തീരുമാനിച്ചത്. ഉദ്യോഗാര്‍ഥികളുടെ ശരീര പരിശോധനയും ഉണ്ടാകില്ല. അധ്യാപകരെ മാത്രമേ പരീക്ഷാ മേല്‍നോട്ടത്തിനു നിയോഗിക്കാവൂ. ഇവരുടെ ജോലി മറ്റാര്‍ക്കും കൈമാറാന്‍ പാടില്ല. പരീക്ഷാ ജോലിയുള്ള അധ്യാപകര്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം. ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം എത്തുന്നവരെ പരീക്ഷാ കേന്ദ്രത്തിന്റെ വളപ്പില്‍ കയറ്റില്ല. പരീക്ഷ തുടങ്ങുമ്‌ബോഴേ ഗേറ്റ് പൂട്ടണം. പരീക്ഷ നടക്കുമ്പോള്‍ ആരെയും പുറത്തേക്കു വിടില്ല.

ഉദ്യോഗാര്‍ഥികള്‍ ഹാജരാകാത്ത പക്ഷം ബാക്കി വരുന്ന ചോദ്യക്കടലാസുകള്‍ അപ്പോള്‍ തന്നെ കവറില്‍ ഇട്ടു സീല്‍ ചെയ്ത് സൂക്ഷിക്കണം. ഇത് പുറത്തു പോകാന്‍ അവസരം ഉണ്ടാകരുത്. പരീക്ഷാ ചുമതലയുള്ളവര്‍ക്ക് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ അച്ചടിച്ചു വിതരണം ചെയ്യും. ഓരോ അരമണിക്കൂര്‍ കൂടുമ്‌ബോഴും ബെല്‍ അടിക്കും. പരീക്ഷ തീരുന്നതിന് അഞ്ച് മിനിറ്റു മുന്‍പ് മുന്നറിയിപ്പു ബെല്‍ അടിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button