Latest NewsNewsInternational

പ്രസംഗത്തെക്കാള്‍ പ്രയോഗത്തിനാണ് പ്രാധാന്യം കൂടുതലെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്; ഐക്യരാഷ്ട്രസഭയിൽ പ്രധാനമന്ത്രി

ന്യൂയോര്‍ക്ക്: ഒരു ടണ്‍ പ്രസംഗത്തെക്കാള്‍ ഒരൗണ്‍സ് പ്രയോഗത്തിനാണ് പ്രാധാന്യം കൂടുതലെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂയോര്‍ക്കില്‍ നടന്ന 74-ാമത് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി സംസാരിച്ച്‌ നേരം കളയാനില്ല, പരിസ്ഥിതി സംരക്ഷണത്തിനായി ലോകം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. അതിന് ദിശകാണിക്കാനുള്ള പ്രവര്‍ത്തനത്തിന് ഇന്ത്യ തുടക്കം കുറിച്ചു കഴിഞ്ഞു. ഇന്ത്യ ഇന്നിവിടെ എത്തിയിരിക്കുന്നത് പരിസ്ഥിതി വിഷയങ്ങളുടെ ഗൗരവത്തെക്കുറിച്ച്‌ പറയാനല്ല, മറിച്ച്‌ അവ പരിഹരിക്കാനുള്ള പ്രായോഗിക രീതിയെക്കുറിച്ച്‌ സംസാരിക്കാനാണ്. പ്രസംഗത്തെക്കാള്‍ പ്രയോഗത്തിനാണ് പ്രാധാന്യം കൂടുതലെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: ഇടത് സര്‍ക്കാരിന്റെ കാലത്ത് പഞ്ചവടിപ്പാലങ്ങള്‍ ഉണ്ടാകില്ലെന്ന് ജനങ്ങൾക്ക് അറിയാമെന്ന് മുഖ്യമന്ത്രി

വായുമലിനീകരണം മൂലമുള്ള മരണം ഉള്‍പ്പെടെയുള്ള ഭവിഷ്യത്തുകള്‍ ഏറ്റവുമധികം നേരിടുന്ന രാജ്യങ്ങള്‍ ഇന്ത്യയും ചൈനയുമാണ്. ഗതാഗതസംവിധാനങ്ങള്‍ ഹരിതവത്കരിക്കുന്നതിന്റെ ഭാഗമായി ഇലക്‌ട്രോണിക് വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗുരുതര ഭവിഷ്യത്തുകളെ പ്രതിരോധിക്കാന്‍ ലോകം കാര്യമായൊന്നും ചെയ്യുന്നില്ല. ഇതിൽ മാറ്റമുണ്ടാകണം. കഴിഞ്ഞ സ്വാതന്ത്ര ദിനത്തിലാണ് ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളില്‍ നിന്നു ഇന്ത്യയ്ക്ക് മോചനം വേണമെന്ന് തീരുമാനിക്കുന്നത്. ഇത് ആഗോള തലത്തില്‍ ഇത്തരം പ്ലാസ്റ്റിക് വസ്തുക്കള്‍ക്കെതിരെ അവബോധം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button