Latest NewsUAENewsGulf

ഷാര്‍ജയിൽ വൻ തീപിടിത്തം

ഷാര്‍ജ : അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിൽ വൻ തീപിടിത്തം. ഷാര്‍ജയിലെഅല്‍ ബുഹൈറയിലെ അല്‍ ദുറ ടവറിലാണ് തീ പടര്‍ന്നുപിടിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വിവരം ലഭിച്ചയുടന്‍ തന്നെ അഗ്നിശമന സേനയുടെ അഞ്ച് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി തീ പടര്‍ന്നുപിടിക്കാതെ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിലുണ്ടായിരുന്ന എല്ലാവരെയും അഗ്നിശമന സേന ഒഴിപ്പിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നു ഷാര്‍ജ സിവില്‍ ഡിഫന്‍സ് മീഡിയ ആന്റ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മേജര്‍ ഹാനി അല്‍ ദമാനി അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായ ശേഷം തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ വിദഗ്ധ സംഘം പരിശോധന നടത്തുമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button