Latest NewsIndia

യുഎസില്‍ വന്‍ സ്വീകരണം ലഭിച്ചിട്ടുണ്ടെന്ന് തെളിയിക്കാൻ ശശി തരൂര്‍ പുറത്തുവിട്ടത് റഷ്യന്‍ ചാരസംഘടനയുടേയും നെഹ്‌റു കുടുംബത്തിന്റേയും കൂട്ടുകെട്ടുകള്‍ എന്ന് ആരോപണം

യുഎസിലെ ഹൗഡി മോദിയുടെ പശ്ചാത്തലത്തിലാണ് പണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇത്തരത്തില്‍ യുഎസില്‍ വന്‍ വരവേല്‍പ്പ് ലഭിച്ചിരുന്നു എന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.

ന്യൂദല്‍ഹി : മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റേയും ഇന്ദിരയുടേയും സോവിയറ്റ് യൂണിയന്‍ സന്ദര്‍ശനവേളയിലുള്ള ചിത്രത്തിലൂടെ കോണ്‍ഗ്രസ് എംപി കൂടിയായ ശശി തരൂര്‍ പുറത്തുവിട്ടത്, റഷ്യന്‍ ചാരസംഘടനയുടേയും നെഹ്‌റു കുടുംബത്തിന്റേയും കുട്ടുകെട്ടുകള്‍ എന്നാരോപണം. യുഎസിലെ ഹൗഡി മോദിയുടെ പശ്ചാത്തലത്തിലാണ് പണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇത്തരത്തില്‍ യുഎസില്‍ വന്‍ വരവേല്‍പ്പ് ലഭിച്ചിരുന്നു എന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.

ഹൗഡി മോദിയില്‍ പ്രധാനമന്ത്രിക്ക് ലഭിച്ച ജന പിന്തുണ വര്‍ഷങ്ങള്‍ക്ക് മുമ്പ് നെഹ്‌റുവിനും ഇന്ദിരാഗാന്ധിക്കും 1954 ൽ പിആര്‍ വക പ്രചാരണ തന്ത്രങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ ലഭിച്ചു എന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. സോവിയറ്റ് യൂണിയന്റെ(യുഎസ്‌എസ്‌ആര്‍) രഹസ്യാന്വേഷണ ഏജന്‍സിയായ കെജിബിയാണ് അന്ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും സന്ദര്‍ശനം ആസൂത്രണം ചെയ്തത്. പിആര്‍ തന്ത്രങ്ങളൊന്നും ഇല്ലാതെയാണ് അന്ന് വന്‍ സ്വീകരണം ഒരുക്കിയത് എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

എന്നാല്‍ റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സി നിലവിലെ പ്രധാനമന്ത്രിയേയും ഭാവിയില്‍ ആകാന്‍ സാധ്യതയുമുള്ള ഇന്ദിരയേയും ഗൂഢ ലക്ഷ്യം വെച്ചാണ് സ്വീകരിച്ചതെന്നാണ് ആരോപണം. അതേസമയം ശശി തരൂര്‍ ഈ പോസ്റ്റ് മനപ്പൂര്‍വ്വം പുറത്തുവിട്ടത് ആണോയെന്നും സമൂഹ മാധ്യമങ്ങളില്‍ ചോദ്യം ഉയരുന്നുണ്ട്. കെജിബിയും നെഹ്‌റു കുടുംബവും തമ്മിലുള്ള ബന്ധം ചര്‍ച്ചാവിഷയം ആക്കിയതാണോയെന്നാണ് ചോദിക്കുന്നത്. അതിനിടെ ട്വീറ്റിനൊപ്പം നല്‍കിയ ചിത്രം എവിടുന്നോ കിട്ടിയതാണെന്നും ചിലപ്പോള്‍ യുഎസ്‌എസ്‌ആര്‍ സംഘടിപ്പിച്ച പരിപാടി ആകാം ഇതെന്നും തരൂര്‍ വീണ്ടും ട്വീറ്റ് ചെയ്തിട്ടുണ്ട്.

കെജിബി റെക്കോര്‍ഡുകള്‍ സൂക്ഷിച്ചിരുന്ന മിട്രോകിന്‍ ആര്‍ക്കീവ്‌സില്‍ നിന്നാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ദിരാഗാന്ധി അന്ന് ഇന്ത്യയില്‍ വളര്‍ന്ന് വന്നിരുന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാള്‍ ആയിരുന്നു. അവരെ സ്വാധീനം ചെലുത്തുന്നതിനാണ് കെജിബി ഇത്തരത്തില്‍ യോഗം സംഘടിപ്പിച്ചത്. 1953ല്‍ സ്റ്റാലിന്റെ മരണത്തിന് മാസങ്ങള്‍ക്കു ശേഷമാണ് ഇന്ദിര ആദ്യമായി സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിക്കുന്നത്. അന്ന് അവിടെ ലഭിച്ച പരിചരണത്തില്‍ ഇന്ദിര മതി മറക്കുകയും ചെയ്തു.

അതിന് രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ഇന്ദിര ഗാന്ധി നെഹ്‌റുവിനൊപ്പമുള്ള തന്റെ ആദ്യ സോവിയറ്റ് യൂണിയന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായും എത്തുകയുമായിരുന്നു. അതിനുശേഷം നടന്ന ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളിലും കെജിബിയുടെ നിര്‍ണ്ണായക കൈകടത്തലുകള്‍ ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഇന്ദിരാ ഗാന്ധിക്കുവേണ്ടി ജനങ്ങളെ സ്വാധീനിക്കാനും ശ്രമിച്ചിട്ടുണ്ട്.

അമേരിക്കയില്‍ നിന്നും മോഷ്ടിച്ച്‌ കൊണ്ടു വന്ന രേഖകള്‍ വെച്ചാണ് തെരഞ്ഞെടുപ്പില്‍ ജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ന്യൂദല്‍ഹിയിലെ യുഎസ് എംബസ്സിയില്‍ നിന്നും കടത്തിയ വിവരങ്ങളാണ് ഇത്തരത്തില്‍ കെജിബി പുറത്തുവിട്ടത്. വ്യാപാര- വാണിജ്യ ലക്ഷ്യങ്ങള്‍ക്കായാണ് കെജിബിയുടെ ഈ തന്ത്രങ്ങളെന്നു സോഷ്യൽ മീഡിയയും ബിജെപി വൃത്തങ്ങളും ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button