Latest NewsNewsIndia

സൗഹൃദം അതിരുകടന്നു, താലിമാലയടക്കം വിറ്റ് ആര്‍ഭാട ജീവിതം; ഒടുവില്‍, ടിക് ടോക് കൂട്ടുകാരിക്കൊപ്പം നാടുവിട്ട് യുവതി

ചെന്നൈ: ടിക് ടോക് സൗഹൃദം അതിരുകടന്നതോടെ യുവതി കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി. തമിഴ്നാട്ടിലെ ശിവഗംഗ ദേവക്കോട്ടയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിനീത എമ്മ 19-കാരിയാണ് അഭി എന്ന മറ്റൊരു സ്ത്രീയോടൊപ്പം നാടുവിട്ടത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന സഹോദരിയുടെ 25 പവന്‍ സ്വര്‍ണവുമായായിരുന്നു വിനീത കൂട്ടുകാരിക്കൊപ്പം കടന്നു കളഞ്ഞത്. യുവതിയുടെ മാതാപിതാക്കള്‍ തിരുവേകമ്പത്തൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ഈ വര്‍ഷം ജനുവരിയിലാണ് ലിയോ എന്ന യുവാവുമായി വിനീതയുടെ വിവാഹം നടന്നത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ജോലി ശരിയായതോടെ യുവാവ് സിങ്കപ്പൂരിലേക്ക് പോയി. ഭര്‍ത്താവ് പോയതിന് പിന്നാലെ വിനീത ടിക് ടോക് വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങി. തുടര്‍ന്നാണ് അഭിയെ പരിചയപ്പെട്ടതും ഇവരുടെ ബന്ധം ദൃഢമാകുന്നതും. അഭി സ്ഥിരമായി വിനീതയുടെ വീട്ടിലേക്ക് എത്തിയിരുന്നു. ഇതിനിടെ വിദേശത്ത് നിന്ന് ലിയോ അയച്ചു നല്‍കിക്കൊണ്ടിരുന്ന പണവും വീട്ടിലുണ്ടായിരുന്ന 20 പവനോളം സ്വര്‍ണവും ഇരുവരും ചേര്‍ന്ന് ധൂര്‍ത്തടിച്ചു.

ആര്‍ഭാട ജീവിതം നയിക്കുന്ന തരത്തിലുള്ള വീഡിയോകളാണ് ഇരുവരും ചേര്‍ന്ന് ചെയ്തിരുന്നത്. ഇത്തരത്തിലുള്ള വീഡിയോകള്‍ പതിവായതോടെ
സംശയം തോന്നിയ ലിയോ ഈ മാസം 19-ന് നാട്ടിലെത്തി. എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ വീനീതയുടെ താലിമാലയടക്കം കാണാനുണ്ടായിരുന്നില്ല. അഭിയുടെ ചിത്രം വിനീത കയ്യില്‍ പച്ച കുത്തിയിരിക്കുന്നതും കൂടി കണ്ടതോടെ ചോദ്യം ചെയ്തു. ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ ശക്തമായതോടെ വിനീതയെ സ്വന്തം വീട്ടിലേക്ക് ലിയോ പറഞ്ഞു വിട്ടു. മാതാപിതാക്കള്‍ ഉപദേശിച്ചെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ച വിനീത രണ്ടു ദിവസത്തിനുശേഷം മുതിര്‍ന്ന സഹോദരിയുടെ 25 പവന്‍ സ്വര്‍ണവുമായി അഭിക്കൊപ്പം ഒളിച്ചോടുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button