Latest NewsNewsInternational

ഈ നാക്കുകൊണ്ട് 22കാരി സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

ഒരുപാട് നേരം സംസാരിക്കുന്നവരോട് കളിയായി പറയും, ‘ഓ നിന്റെയൊരു നാക്കെന്ന്’. എന്നാല്‍ ഈ പെണ്‍കുട്ടിയെ കണ്ടാല്‍ തന്നെ പറയും ‘ഇവളുടെയൊരു നാക്ക്’ എന്ന്. സംഭവം സത്യമാണ്. ഫ്‌ലോറിഡയിലെ മെക്കേല സറാവിയ എന്ന 21കാരിയുടെ പ്രത്യേകത അവളുടെ നാക്കിന്റെ നീളമാണ്. അസാധാരണ നീളമുള്ള ഈ നാക്ക് കൊണ്ട് ലക്ഷങ്ങളാണ് മെക്കേല സമ്പാദിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ചില ദൃശ്യങ്ങളിലൂടെയാണ് യുവതിയുടെ നാവിന് ആരാധകരേറിയത്.

ഈ പ്രത്യേകതയെ ആകര്‍ഷകമായി പ്രദര്‍ശിപ്പിക്കുന്നതിലെ കച്ചവടതന്ത്രം മനസ്സിലാക്കിയ മെക്കേല വ്യത്യസ്തങ്ങളായ വിഡിയോയിലൂടെ തന്റെ നാവ് സോഷ്യല്‍മീഡിയയില്‍ പ്രദര്‍ശിപ്പിച്ചു. നൃത്തം ചെയ്യാനുള്ള കഴിവും കൂടിച്ചേര്‍ത്താണ് മെക്കേല വ്യത്യസ്തങ്ങളായ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലും അപ്ലോഡ് ചെയ്യുന്ന വിഡിയോകളിലൂടെ ഒരു വര്‍ഷം 71,06,530 രൂപയോളം സമ്പാദിക്കുന്നുണ്ടെന്നാണ് മെക്കേല അവകാശപ്പെടുന്നത്.

സോഷ്യല്‍മീഡിയയില്‍ നിന്നും ലഭിച്ച വരുമാനം കൊണ്ട് വസ്ത്രങ്ങളും ഫോണ്‍ ആക്‌സസറീസും ടെക്‌സ് ടോയ്‌സും വില്‍ക്കുന്ന ഒരു ഓണ്‍ലൈന്‍ ഷോപ്പും മെക്കേല ആരംഭിച്ചിട്ടുണ്ട്. അതേസമയം സോഷ്യല്‍മീഡിയയിലൂടെ ലഭിക്കുന്ന പ്രശസ്തിയുടെ പേരില്‍ താന്‍ മതിമറക്കുന്നില്ലന്നാണ് മെക്കേല പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button