KeralaLatest NewsNews

ഫേസ്ബുക്കിനോട് വിട പറഞ്ഞ കളക്ടര്‍ ബ്രോ യൂട്യൂബിൽ; പുതിയ പരീക്ഷണം ഇങ്ങനെ

ഫേസ്ബുക്കിനോട് വിട പറഞ്ഞ മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍ യൂട്യൂബിൽ. ഫേസ്ബുക്ക് ലോകത്ത് ഇനി എഴുതാന്‍ വയ്യ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ‘ഞാമ്പോയിട്ടില്ല’ എന്ന വീഡിയോയിലൂടെ തന്റെ യൂട്യൂബ് ചാനലിന് തുടക്കമിട്ടിരിക്കുകയാണ് പ്രശാന്ത് നായർ ഇപ്പോൾ. ഫേസ്ബുക്കിലൂടെയും മെയ്‌ലിലൂടെയും യൂട്യൂബിലൂടെയും നിങ്ങള്‍ക്ക് എന്നോട് ബന്ധപ്പെടാമെങ്കിലൂടെയും യൂട്യൂബ് പേജിലൂടെയായിരിക്കും എല്ലാത്തിനും താന്‍ ഉത്തരങ്ങള്‍ നല്‍കുകയെന്നാണ് പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ അദ്ദേഹം പറയുന്നത്.

ഫേസ്ബുക്കിൽ മെനക്കെട്ടിരുന്ന് എഴുതാന്‍ വയ്യ. അതിനേക്കാള്‍ എളുപ്പം ഇങ്ങനെ സംസാരിക്കാനാനാണ്. വേഷംകെട്ടി റെഡിയായി ക്യാമറയ്ക്ക് മുന്നില്‍ ഇരിക്കാന്‍ മടിയായതുകൊണ്ടാണ് കാടും മലയും പുഴയുമെല്ലാം താന്‍ കാണിക്കുന്നത്. കുറച്ച്‌ കഴിഞ്ഞ് നാണമില്ലാതാകുമ്പോള്‍ താന്‍ ക്യാമറയ്ക്ക് മുന്നില്‍ വരുമെന്നും പ്രശാന്ത് നായർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button