
തിരുവനന്തപുരം: ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് മേള പൂര്‍ണമായും നിറുത്തലാക്കാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. വിഭാവനം ചെയ്‌ത ലക്ഷ്യം കൈവരിച്ചില്ലെന്നും വിനോദസഞ്ചാര മേഖലയ്ക്ക് പ്രയോജനം ചെയ്തില്ലെന്നുമുള്ള ടൂറിസം ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. 2007ല്‍ വി.എസ്. സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് ആണ് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്. 2015 വരെ നല്ല രീതിയിൽ തന്നെയായിരുന്നു മേള നടന്നുവന്നിരുന്നത്. എന്നാൽ പിന്നീട് ചെറുകിട വ്യാപാരികളില്‍ നിന്നടക്കം അനുകൂല പ്രതികരണമുണ്ടായിരുന്നില്ല.
Post Your Comments