Latest NewsKeralaNews

വീട്ടില്‍ ടിവി കാണാനെത്തിയ അഞ്ചുവയസുകാരനെ യുവാവ് പീഡനത്തിനിരയാക്കി; സംഭവം പുറത്തറിഞ്ഞതിങ്ങനെ

തിരുവനന്തപുരം: തിരുവനന്തപുരം വക്കത്ത് അഞ്ചുവയസുകാരനെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വീട്ടില്‍ ടിവി കാണാന്‍ എത്തിയപ്പോഴാണ് ഇയാള്‍ കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. വക്കം പണയില്‍ കടവ് തോപ്പില്‍ ലക്ഷംവീട്ടില്‍ കോളനിയില്‍ രാമചന്ദ്രന്‍ ആശാരിയുടെ മകന്‍ വിജി എന്ന് അറിയപ്പെടുന്ന വിജയകുമാര്‍(37) ആണ് കടയ്ക്കാവൂര്‍ പോലീസിന്റെ പിടിയിലായത്.

ടിവി കാണാന്‍ വന്ന കുട്ടിയെ മുറിയില്‍ കൂട്ടികൊണ്ട് പോയ ശേഷം ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടി ഭക്ഷണം കഴിക്കാതിരിക്കുകയും ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ചെയ്തതോടെ പിതാവ് കാര്യം അന്വേഷിച്ചു. എന്നാല്‍, ഭയം കാരണം കുട്ടിക്ക് ഒന്നും പറയാനായില്ല. കൂടുതല്‍ ചോദിച്ചപ്പോള്‍ പിതാവിനോട് കാര്യങ്ങള്‍ കുട്ടി സംഭവത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു.

കുട്ടിയുടെ പിതാവ് തന്നെയാണ് കടയ്ക്കാവൂര്‍ എസ്‌ഐയെ വിവരം അറിയിച്ചത്. തുടര്‍ന്ന് കുട്ടിയുടെ മൊഴിയെടുത്ത പോലീസ് പോക്‌സോ നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തു. എന്നാല്‍, ഇതിനിടെ കുട്ടിയുടെ വീട്ടുകാരും പ്രതിയും തമ്മില്‍ വഴക്കുണ്ടാവുകയും സംഭവം കേസാകും എന്ന് മനസിലായ പ്രതി മുങ്ങാനുള്ള ശ്രമം നടത്തുകയും ചെയ്തു. വസ്ത്രങ്ങളെടുത്ത് രക്ഷപെടാന്‍ ശ്രമം നടത്തിയ പ്രതിയെ പോലീസ് എത്തി വാതില്‍ ചവിട്ടിപൊളിച്ചാണ് പിടികൂടിയത്. കടയ്ക്കാവൂര്‍ സിഐ ശ്രീകുമാറിന്റെ നിര്‍ദ്ദേശപ്രകാരം കടക്കാവൂര്‍ എസ്‌ഐ വിനോദ് വിക്രമാദിത്യന്‍, എസ്‌സിപിഒ ഡീന്‍, സിപിഒമാരായ ബിനോജ്, രാജീവ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button