KeralaLatest NewsNews

വിദ്യാര്‍ത്ഥികള്‍ അപടകരമായ വാഹനങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയ ക്യാമ്പസുകളില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധന

കൊച്ചി: സംസ്ഥാനത്തെ കോളേജ് കാമ്പസുകളില്‍ മോട്ടാര്‍വാഹന വകുപ്പിന്റെ പരിശോധന. വിദ്യാര്‍ത്ഥികള്‍ അപടകരമായ വാഹനങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്യാമ്പസുകളില്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തുന്നത്. ഓപ്പറേഷന്‍ സ്മാര്‍ട് ക്യാമ്പസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ ആദ്യ ഘട്ടത്തില്‍ കൊച്ചിയിലെ എട്ട് ക്യാമ്പസുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്നലെ ആദ്യ ക്യാമ്പസില്‍ പരിശോധനക്കെത്തിയ മോട്ടോര്‍ വാഹനവകുപ്പ്, 60ബൈക്കുകള്‍ അനധികൃത രൂപമാറ്റം നടത്തി ഉപയോഗിക്കുന്നത് കണ്ടെത്തി. ഇത് അപകടത്തിന് വഴിവയ്ക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ അഴിച്ചുമാറ്റി ബൈക്കുകള്‍ ആര്‍ടി ഓഫീസില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചു. രൂപമാറ്റം വരുത്തിയ ബൈക്കുകളുടെ വിവരങ്ങള്‍ രജിസിട്രേഷന്‍ നമ്പര്‍ സഹിതം കോളജ് നോട്ടീസ് ബോര്‍ഡില്‍ പതിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button