KeralaLatest NewsNews

നാളെ ഹര്‍ത്താല്‍

പിറവം : എറണാകുളം പിറവം പള്ളിയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ഹര്‍ത്താല്‍ നടത്തുമെന്ന് യാക്കോബായ സഭ. ഹര്‍ത്താല്‍ പിറവത്തു മാത്രമായിരിക്കുമെനന്നും സഭ അറിയിച്ചു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാതലത്തില്‍ നടന്ന പൊലീസ് നടപടിയില്‍ മെത്രാപൊലീത്തമാരെ അടക്കം അറസ്റ്റ് ചെയ്തിരുന്നു.

സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ എസ് സുഹാസ് സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തുകയുണ്ടായി. എന്നാല്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കാതിരുന്ന പ്രതിഷേധക്കാര്‍, അറസ്റ്റ് വരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പള്ളിയില്‍ പ്രാര്‍ഥനക്കെത്തുന്നത് തടയാനാണ് യാക്കോബായക്കാര്‍ പള്ളിമുറ്റത്ത് പ്രതിഷേധിച്ചത്. എന്നാല്‍ നിയമ ലംഘനം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ കോടതി, പള്ളിയുടെ നിയന്ത്രണം എറണാകുളം കലക്ടറെ ഏല്‍പ്പിച്ച് ഉത്തരവിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button