Latest NewsNewsInternational

ആഗോള താപനവും അറബിക്കടലിലെ ചൂടും : കേരളം ഭൂപടത്തിലുണ്ടാകില്ലെന്ന് ശാസ്ത്രജ്ഞര്‍ : കേരളമടക്കമുള്ള ഇന്ത്യയിലെ പ്രധാനനഗരങ്ങള്‍ കടലിനടിയില്‍

കൊച്ചി: ആഗോള താപനവും അറബിക്കടലിലെ ചൂടും.. കേരളം ഭൂപടത്തിലുണ്ടാകില്ലെന്ന് ശാസ്ത്രജ്ഞര്‍ , കേരളമടക്കമുള്ള ഇന്ത്യയിലെ പ്രധാനനഗരങ്ങള്‍ കടലിനടിയില്‍  . അന്തരീക്ഷത്തിലെ ചൂട് നിയന്ത്രിച്ചില്ലെങ്കില്‍ 2100 ആകുമ്പോഴേക്ക് സമുദ്രനിരപ്പ് 1.1 മീറ്റര്‍ വരെ ഉയര്‍ന്നേക്കാമെന്ന് ‘ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച്'(ഐ.പി.സി.സി.) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുപഠിക്കുന്ന അന്താരാഷ്ട്രസംഘടനയാണിത്. വര്‍ഷം രണ്ടുമില്ലീമീറ്റര്‍െവച്ച് സമുദ്രനിരപ്പ് ഉയരുന്ന കേരളതീരത്തെ സംബന്ധിച്ച് ആശങ്കാജനകമാണ് ഈ റിപ്പോര്‍ട്ട്. ചൂട് പുറന്തള്ളുന്നത് നിയന്ത്രിക്കാന്‍ രാജ്യങ്ങള്‍ക്കായാല്‍ 1.1 മീറ്റര്‍ എന്നത്, 30 മുതല്‍ 60 വരെ സെന്റിമീറ്ററായി കുറയ്ക്കാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമുദ്രനിരപ്പില്‍നിന്ന് അല്പംമാത്രം ഉയര്‍ന്നുനില്‍ക്കുന്ന തീരനഗരങ്ങളില്‍ കഴിയുന്ന 680 ദശലക്ഷംപേരെ ഇത് ബാധിക്കും. കേരളത്തില്‍ ഇത്തരത്തിലുള്ള നഗരങ്ങള്‍ ധാരാളം. ഹരിതഗൃഹവാതകങ്ങളുടെ സാന്നിധ്യംകാരണം അന്തരീക്ഷത്തിലെ ചൂടുകൂടുന്നതിനാല്‍ ഭൂമിയിലെ മഞ്ഞുപാളികള്‍ ഉരുകുകയാണ്. അതിന്റെ അളവും വേഗവും കൂടിവരുന്നുമുണ്ട്. സമുദ്രനിരപ്പുയരുന്നതിന്റെ കാരണം ഇതാണ്.

ഓരോ വര്‍ഷവും ചൂടേറിവരുന്നു. അതനുസരിച്ച് സമുദ്രനിരപ്പും ഉയരുന്നു. അത് കടലാക്രമണം കൂടാനും കാരണമാകുന്നു. 1995-നുശേഷം അറബിക്കടലില്‍ ചൂടുകൂടിയിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. സമുദ്രത്തിലുണ്ടാകുന്ന ഈ മാറ്റം നിമിത്തം ചില ദ്വീപുകളില്‍ മനുഷ്യര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥവരുമെന്ന് ഐ.പി.സി.സി. മുന്നറിയിപ്പ് നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button