KeralaLatest NewsNews

ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തി ഇന്ന് മിന്നൽ ഹർത്താൽ

കൊച്ചി: പിറവം പള്ളിയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ പിറവത്ത് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യാക്കോബായ സഭ. മെത്രാപൊലീത്തമാരെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അതേസമയം ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവര്‍ ഏഴു ദിവസം മുൻപെങ്കിലും നോട്ടീസ് നല്‍കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കെയാണ് മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

കോടതി ഉത്തരവ് നടപ്പാക്കണം എന്നാവശ്യപ്പെട്ട് സ്ഥത്തെത്തിയ ജില്ലാ കലക്ടര്‍ എസ് സുഹാസ് യാക്കോബായ സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പള്ളിയില്‍ നിന്നും പിരിഞ്ഞു പോകാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തു നീക്കാന്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button