KeralaLatest NewsIndia

പാലായില്‍ ബി.ജെ.പിക്ക് വോട്ടു ചോർന്നിട്ടില്ല ,​ വോട്ടു കുറഞ്ഞത് എന്‍.ഡി.എയ്ക്ക് : ശ്രീധരന്‍ പിള്ള

എന്‍.ഡി.എ മുന്നണിക്കാണ് വോട്ടുകുറഞ്ഞത്. ഇതിനെക്കുറിച്ച്‌ പരിശോധിക്കും.

കോട്ടയം: പാലായില്‍ ബി.ജെ.പിയില്‍ നിന്ന് വോട്ടുചോര്‍ച്ച ഉണ്ടായെന്ന ആരോപണം തള്ളി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. പാലായില്‍ എല്ലാമുന്നണികള്‍ക്കും വോട്ടുകുറഞ്ഞിട്ടുണ്ട്. എന്‍.ഡി.എ മുന്നണിക്കാണ് വോട്ടുകുറഞ്ഞത്. ഇതിനെക്കുറിച്ച്‌ പരിശോധിക്കും. ലോക്‌സഭാ തിര‍ഞ്ഞെടുപ്പിനേക്കാള്‍ 8489 വോട്ടും 2016 നിയമസഭ തിരഞ്ഞെടുപ്പിനെക്കാള്‍ 6777 വോട്ടുമാണ് എന്‍.ഹരിക്ക് കുറഞ്ഞത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍.ഹരി തന്നെ നേടിയ 24821 വോട്ട് ഇത്തവണ 18,044 വോട്ടായി കുറഞ്ഞു. വോട്ടുചോര്‍ച്ചയെന്ന ആരോപണം ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ്. യു.ഡി.എഫിനും എല്‍.ഡി.എഫിനും യുക്തിഭദ്രമായ കാരണം പറയാനില്ലാത്തിനാലാണ് ആരോപണം എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ ബി.ജെ.പി പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടത്തെ തിരഞ്ഞെടുപ്പില്‍ സജീവമായില്ലെന്ന് പറഞ്ഞ് എന്‍.ഹരി പുറത്താക്കിയിരുന്നു. ഹരി വോട്ടുകച്ചവടം നടത്തിയെന്നായിരുന്നു ബിനുവിന്റെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button