KeralaLatest NewsNews

ജോസ് ടോം ജോസ് കെ. മാണിയുടെ വസതിയിലെത്തി

പാലാ: യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം, ജോസ് കെ. മാണിയുടെ വസതിയിലെത്തി. പുലര്‍ച്ചെ തന്നെ ജോസ് ടോം കരിങ്ങോഴയ്ക്കല്‍ തറവാട്ടിലെത്തി. ജോസ് കെ. മാണിയും കേരള കോണ്‍ഗ്രസ്-എം നേതാക്കളും ഇവിടെയുണ്ട്. ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം ഇവിടെ ഇരുന്ന് ആയിരിക്കും നേതാക്കൾ അറിയുന്നത്.

ഇടത് സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍ സ്വന്തം വസതിയിലാണ്. പ്രാദേശിക നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ട്. അതേസമയം വോട്ടെണ്ണലിനോട് അനുബന്ധിച്ച്‌ പാലായിലും പരിസരങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button