Latest NewsInternational

ആ​ണും പെ​ണ്ണും ഒ​ന്നി​ച്ച്‌ ന​ട​ന്നാൽ പ്രണയിക്കുമോയെന്നു ഭയം, വിലക്കേർപ്പെടുത്തി സ​ര്‍​വ​ക​ലാ​ശാ​ല

നി​യ​മം ലം​ഘി​ച്ചാ​ല്‍ ക​ന​ത്ത പി​ഴ​യ്ക്കൊ​പ്പം മാ​താ​പി​താ​ക്ക​ളെ വി​വ​രം അ​റി​യി​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മു​ണ്ട്.

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും ഒ​ന്നി​ച്ചു ന​ട​ക്കു​ന്ന​തി​ന് വി​ല​ക്ക്. ഖൈ​ബ​ര്‍ പ​ഖ്തു​ന്‍​ഖ്വ പ്ര​വ​ശ്യ​യി​ലെ ബ​ച്ചാ ഖാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​യാ​ണ് വി​ചി​ത്ര നി​യ​മം പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​സ്‌​ലാം വി​രു​ദ്ധ പ്ര​വ​ര്‍​ത്തി​യാ​യ​തി​നാ​ല്‍ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​താ​യാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വി​ശ​ദീ​ക​ര​ണം.ഇ​ത്ത​രം പ്ര​വ​ര്‍​ത്തി​ക​ള്‍ ഇ​സ്‌​ലാം വി​രു​ദ്ധ​മാ​ണെ​ന്നും ഇ​തി​ല്‍​നി​ന്നും വി​ദ്യാ​ര്‍​ഥി​ക​ളെ പി​ന്തി​രി​പ്പി​ക്കു​ക​യാ​ണെ​ന്നും സ​ര്‍​ക്കു​ല​റി​ല്‍ പ​റ​യു​ന്നു. നി​യ​മം ലം​ഘി​ച്ചാ​ല്‍ ക​ന​ത്ത പി​ഴ​യ്ക്കൊ​പ്പം മാ​താ​പി​താ​ക്ക​ളെ വി​വ​രം അ​റി​യി​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മു​ണ്ട്.

സ​ര്‍​വ​ക​ലാ​ശാ​ല കാമ്പ​സി​ല്‍ ഇ​സ്‌​ലാ​മി​ക് വി​രു​ദ്ധ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ​ര്‍​ധി​ച്ച്‌ വ​രി​ക​യാ​ണ്. ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​യി നി​രു​ത്സാ​ഹ​പ്പെ​ടു​ത്തും. വിദ്യാര്‍ഥികള്‍ ആണും പെണ്ണുമായി ഒന്നിച്ചു കണ്ടാല്‍ അവര്‍ക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കും. കനത്ത പിഴയും ഇതിനൊപ്പം മാതാപിതാക്കളെ കോളജിലേക്ക് വിളിപ്പിക്കുകയും ചെയ്യും. അതിനാല്‍ അസ്വാഭാവിക സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും യോജിച്ച രീതിയില്‍ പെരുമാറണമെന്നും സര്‍ക്കുലര്‍ ചൂണ്ടിക്കാണിക്കുന്നു.

സം​ഭ​വം പു​റ​ത്താ​യ​തോ​ടെ സ​ര്‍​ക്കു​ല​റി​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ട്വി​റ്റ​റി​ല്‍ സ​ര്‍​ക്കു​ല​ര്‍ വൈ​റ​ലാ​യി. നി​ര​വ​ധി പേ​ര്‍ സ​ര്‍​ക്കു​ല​റി​നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​നു​കൂ​ലി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

shortlink

Post Your Comments


Back to top button