Latest NewsKeralaNews

റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി; ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ന്‍​ഡ് ചെയ്യുമെന്ന മുന്നറിയിപ്പുമായി ജി. ​സു​ധാ​ക​ര​ന്‍

തൃ​ശൂ​ര്‍: ഒ​ക്ടോ​ബ​ര്‍ 31-ന് മുൻപ് സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി തീ​ര്‍​ത്തി​ല്ലെ​ങ്കി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്യു​മെന്ന മുന്നറിയിപ്പുമായി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. റോ​ഡു​ക​ള്‍ ശരിയായി സൂ​ക്ഷി​ക്കാ​ന്‍ സെ​ക്ഷ​ന്‍ എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍ വി​ചാ​രി​ച്ചാ​ല്‍ കഴിയും. പ​ണി​യെ​ടു​ക്കാ​ത്ത ഒ​രു വി​ഭാ​ഗ​വും അത് നടത്തിക്കൊണ്ടുപോകാൻ ക​ഴി​യാ​ത്ത ഒ​രു വ​കു​പ്പും വേണ്ട. വ​കു​പ്പി​ല്‍ 1400 എ​ന്‍​ജി​നീ​യ​ര്‍​മാരാണുള്ളത്. ഇവർ ഇ​റ​ങ്ങി​യാ​ല്‍ ഒ​രു ദി​വ​സം കൊ​ണ്ട് റോ​ഡ് ത​ക​ര്‍​ച്ച പ​രി​ഹ​രി​ക്കേ​ണ്ട​ത​ല്ലേ എ​ന്നും മ​ന്ത്രി ചോ​ദി​ച്ചു.

ഏ​തു സ​ര്‍​ക്കാ​ര്‍ വ​ന്നാ​ലും ത​ങ്ങ​ള്‍​ക്കു സൗ​ക​ര്യ​മു​ള്ള​തു​പോ​ലെ ചെ​യ്യും എ​ന്ന​താ​ണു ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ല​പാ​ട്. ഇ​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ല. കു​ണ്ടും കു​ഴി​യു​മു​ള്ള റോ​ഡി​ന്റെ മുൻപിൽ ഓ​ഫി​സും തു​റ​ന്നി​രി​ക്കാ​മെ​ന്ന് ആ​രും ക​രു​തേണ്ട. സം​സ്ഥാ​ന​ത്തെ സ​ക​ല റോ​ഡു​ക​ളും കേ​ടു​പാ​ടി​ല്ലാ​തെ മാ​റ്റി​യെ​ടു​ക്ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും ജി. സുധാകരൻ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button