Latest NewsKeralaNews

മൂന്നാറിലെ അനധികൃത കൈയ്യേറ്റം; അന്വേഷണം നടത്തുന്ന പ്രത്യേകസംഘത്തെ സ്ഥലം മാറ്റിയ സർക്കാർ നടപടിക്ക് തിരിച്ചടി

കൊച്ചി: മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങൾ അന്വേഷിക്കുന്ന പ്രത്യേകസംഘത്തെ സ്ഥലം മാറ്റിയ സർക്കാർ നടപടിക്ക് തിരിച്ചടി. സ്ഥലം മാറ്റിയ നടപടി ജില്ലാഭരണകൂടം പിൻവലിച്ചു. കയ്യേറ്റ മാഫിയയെ സഹായിക്കാനുള്ള തീരുമാനമാണിതെന്ന ആരോപണം ഉയർന്നതോടെയാണ് ഇടുക്കി ജില്ലാ കളക്ടർ പുതിയ ഉത്തരവിറക്കിയത്.

സബ് കളക്ടറായിരുന്ന രേണു രാജിനെ സർക്കാർ സ്ഥലം മാറ്റിയതിനു പിന്നെലെയാണ് അന്വേഷണ സംഘത്തേയും മാറ്റിയത്. മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങൾ കണ്ടെത്താനുള്ള 12 അംഗ പ്രത്യേക സംഘത്തിലെ പത്ത് പേരെയാണ് ജില്ല കലക്ടർ സ്ഥലം മാറ്റിയിരുന്നത്. ദേവികുളം സബ് കളക്ടർക്ക് കീഴിലായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രവർത്തനം.

മാറ്റം നൽകിയ എല്ലാവരെയും പ്രത്യേക സംഘത്തിലേക്ക് വീണ്ടും നിയമിച്ചുകൊണ്ടാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. പിൻവലിച്ച ഉത്തരവിൽ പുതുതായി നിയമിച്ച ഉദ്യോഗസ്ഥർക്ക് അധിക ചുമതലയായായി പോസ്റ്റിംഗ് നൽകിയതും, സംഘത്തിൽ നിലനിർത്തിയ രണ്ട് പേർക്ക് സ്‌പെഷ്യൽ ഡ്യൂട്ടി നൽകിയതുമാണ് വിവാദത്തിനിടയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button