Latest NewsNewsIndia

ടെക്കിയും ഭാര്യയും മക്കളും ജീവനൊടുക്കിയ നിലയില്‍; മരിച്ചവരുടെ നഖങ്ങള്‍ നീലനിറത്തിലെന്ന് പൊലീസ്

റിസോര്‍ട്ടില്‍ ടെക്കിയും ഭാര്യയും മക്കളും ജീവനൊടുക്കിയ നിലയില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ജോലി നഷ്ടമായതില്‍ മനംനൊന്താണ് ടെക്കി ഭാര്യയും മക്കളുമായി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. 45-കാരനായ അഭിഷേക് സക്‌സേന, ഭാര്യ പ്രീതി സക്‌സേന, ഇവരുടെ മക്കളായ അദ്വിത്, അനന്യ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സോഡിയം നൈട്രേറ്റ് ഓണ്‍ലൈനില്‍ വാങ്ങിയതിന്റെ തെളിവുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അഭിഷേക് സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഇയാളുടെ ലാപ്‌ടോപും മൊബൈല്‍ ഫോണും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഇ മെയിലുകളും പോലീസ് പരിശോധിച്ചു വരികയാണ്. മരിച്ചവരുടെ നഖങ്ങള്‍ നീലനിറത്തിലായതായി പൊലീസ് കണ്ടെത്തിയിരുന്നു. മുറിയിലെ ഒരു കുപ്പിയില്‍ രാസവസ്തുവും കണ്ടെത്തി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഇന്‍ഡോറിലെ ഖുഡേല്‍ റിസോര്‍ട്ടില്‍ ഇവര്‍ മുറിയെടുക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരമായിട്ടും ഇവര്‍ മുറിയില്‍ നിന്നും പുറത്തു വരാത്തതു കണ്ട് സംശയം തോന്നിയ ജീവനക്കാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് വിവരം അറിയുന്നത്.

ഇന്‍ഡോറിലെ പലാസിയയിലെ ഒരു സോഫ്റ്റ്വെയര്‍ കമ്പനിയിലായാരുന്നു അഭിഷേകിന് ജോലി. ജോലി നഷ്ടമായതിനെ തുടര്‍ന്ന് അദ്ദേഹം കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും ഒരു മള്‍ട്ടിനാഷണല്‍ ഇ-കൊമേഴ്‌സ് കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നുവെങ്കിലും ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടിയ അവസ്ഥയിലായിരുന്നു കുടുംബമെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button