Latest NewsNewsCars

ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര അമേരിക്കൻ ബ്രാൻഡിന് കൈകൊടുക്കുന്നു

മുംബൈ: ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡിന് കൈകൊടുക്കുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം അടുത്ത ആഴ്ച്ച ഉണ്ടായേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഈ സഹകരണം വൈദ്യുതീകരണത്തിനായി ഫോർഡിന്റെ KA പ്ലാറ്റ്ഫോം ഉപയോഗിക്കാൻ മഹീന്ദ്രക്ക് സാധിക്കും. ഫോർഡ് ഇന്ത്യ മഹീന്ദ്രയുമായി സംയുക്ത സംരംഭത്തിൽ ഏർപ്പെടുമെന്നും മഹീന്ദ്രയുമായി ചേർന്ന് രൂപീകരിക്കുന്ന പുതിയ കമ്പനിയിൽ ഫോർഡിന് തുല്യ വോട്ടവകാശവും ബോർഡ് പ്രാതിനിധ്യവുമുണ്ടായിരിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ഫോർഡ് മഹീന്ദ്ര സംയുക്ത സംരഭം ഫിഗോ ആസ്പയർ കോംപാക്റ്റ് സെഡാന്റെ ഇലക്ട്രിക്ക് പതിപ്പ് വിപണിയിലെത്തിക്കും. .

ചെറിയ ഇലക്ട്രിക് കാറുകളുടെയും രണ്ട് എസ്‌യുവികളുടെയും നിര്‍മാണത്തില്‍ സഹകരിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം മഹീന്ദ്രയും ഫോര്‍ഡൂം കരാര്‍ ഒപ്പിട്ടിരുന്നു. നാല് മീറ്ററിൽ താഴെയുള്ള കോംപാക്റ്റ് എസ്‌യുവികൾക്കും ഫോർഡ് ബാഡ്ജുകൾ ഉപയോഗിക്കുന്ന മിഡ് സൈസ് എസ്‌യുവികൾക്കും മഹീന്ദ്ര പ്ലാറ്റ്ഫോം ഉപയോഗിക്കാനാകും. ഇരു കമ്പനികളും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button