Latest NewsNewsIndia

റെയില്‍വേ ട്രാക്കില്‍ വെച്ച് ടിക് ടോക് ചെയ്തു; യുവാക്കള്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: റെയില്‍വേ ട്രാക്കില്‍ വെച്ച് ടിക് ടോക് വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. വീഡിയോ ചിത്രീകരിച്ച മറ്റൊരു സുഹൃത്തിന് പരിക്കേറ്റു. ബെംഗളൂരുവിലാണ് സംഭവം. അഫ്താബ് ഷെരീഫ്(19), മുഹമ്മദ് മതീന്‍(22) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വെല്‍ഡിങ് തൊഴിലാളിയാണ് അഫ്താബ്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്ഥാപനത്തിലെ ഡെലിവറി ബോയിയാണ് മുഹമ്മദ്.

യുവാക്കല്‍ ടിക് ടോക് ചെയ്യുന്നതിന്റെ വീഡിയോ ചിത്രീകരിക്കുകയായിരുന്നു സുഹൃത്ത് സബിയുള്ള ഖാന്‍. അപകടത്തില്‍ പരിക്കേറ്റ ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം 5.30 ഓടെ റെയില്‍വേ ട്രാക്കില്‍ വീഡിയോ ചിത്രീകരിക്കുന്നതിനായി നില്‍ക്കുകയായിരുന്നു യുവാക്കള്‍. അപ്രതീക്ഷിതമായി എത്തിയ കൊലാര്‍ -ചിക്കബല്ലാപുര്‍- ബെംഗളൂരു ട്രെയിന്‍ യുവാക്കളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ട്രെയിന്‍ വരുന്നത് കണ്ട് യുവാക്കള്‍ ഓടിമാറാന്‍ ശ്രമിച്ചുവെങ്കിലും രക്ഷപെടാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button