Life Style

ദിവസവും ആപ്പിൾ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിൾ.  നിരവധി രോഗങ്ങളില്‍ നിന്നും ആപ്പിള്‍ സംരക്ഷിക്കുകയും ചെയ്യുന്നു. തലച്ചോറിലെ കോശങ്ങളുടെ പെട്ടെന്നുളള നാശത്തെ ചെറുക്കാനും നാഡികളുടെ അരോഗ്യത്തെ സംരക്ഷിക്കാനും ആപ്പിള്‍ സഹായിക്കും. ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്ലവനോയിഡ് ക്യാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു എന്ന് ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് ടൈപ്പ് 2 പ്രമേഹത്തിൽ നിന്നു രക്ഷനേടാന്‍ ദിവസവും ഒരാപ്പിള്‍ വീതം കഴിക്കാം. ദിവസവും ഒരു ആപ്പിൾ കഴിക്കുന്നതു മൂലം ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുകയും ഉദരത്തിന്റെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും.

ഫൈബറും വിറ്റാമിനുകളും ആപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.  ധാരാളം നാരടങ്ങിയിട്ടുളളതിനാലാണ് ആപ്പിള്‍ പെട്ടെന്ന് തന്നെ വിശപ്പ് മാറാന്‍ സഹായിക്കുന്നതും ശരീരഭാരം കൂടാതെ നോക്കുന്നതും.  ശരീരത്തിലെ അമിതമായ കൊഴുപ്പിനെ അകറ്റാനും ആപ്പിള്‍ സഹായിക്കും. വെള്ളം ധാരാളം അടങ്ങിയത് കൊണ്ടും ആപ്പിള്‍ ശരീരഭാരം കുറയ്ക്കാന്‍ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button