Latest NewsNewsTechnology

ഫോണിൽ വെള്ളം വീണാൽ അരിയിൽ വച്ച് ഉണക്കിയെടുക്കാറുണ്ടോ? ഈ പരീക്ഷണ രീതി ഉടൻ നിർത്തിക്കോളൂ, മുന്നറിയിപ്പുമായി ആപ്പിൾ

ഐഫോണിൽ വെള്ളം വീണാൽ ലിക്വിഡ് ഡിറ്റക്ഷൻ അലർട്ട് ലഭിക്കുന്നതാണ്

ഫോൺ വെള്ളത്തിൽ ചിലരെങ്കിലും അവ അരിയിൽ വച്ച് ഉണക്കിയെടുക്കാറുണ്ട്. ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആഗോള ടെക് ഭീമനായ ആപ്പിൾ. അരിയിൽ വച്ച് സ്മാർട്ട്ഫോൺ ഉണക്കുന്ന രീതി ഉടൻ അവസാനിപ്പിക്കണമെന്നാണ് ആപ്പിൾ നൽകുന്ന നിർദ്ദേശം. ഇത് ഫോണിന് കൂടുതൽ തകരാർ ഉണ്ടാക്കാൻ ഇടയാക്കും. നനഞ്ഞ ഫോൺ അരിയിൽ സൂക്ഷിക്കുമ്പോൾ അരിയുടെ ചെറിയ കണികകൾ ഐഫോണിൽ കൂടുതൽ കേടുപാട് വരുത്തുന്നതിന് കാരണമാകുമെന്ന് കമ്പനി മുന്നറിയിപ്പ് നൽകി. കൂടാതെ, ഫോൺ അതിവേഗത്തിൽ ഉണക്കിയെടുക്കാൻ ഹെയർ ഡ്രയർ, കംപ്രസ്ഡ് എയർ എന്നിവ ഉപയോഗിക്കുന്നതും ഒഴിവാക്കണം.

നല്ല വായു സഞ്ചാരമുള്ള സ്ഥലത്ത് ഉണങ്ങാൻ വെച്ചും മറ്റുമാണ് ഫോണിലെ വെള്ളം കളയാൻ ശ്രമിക്കേണ്ടത്. ഐഫോണിൽ വെള്ളം വീണാൽ ലിക്വിഡ് ഡിറ്റക്ഷൻ അലർട്ട് ലഭിക്കുന്നതാണ്. ശരിക്കും ഫോൺ ഉണങ്ങാൻ 24 മണിക്കൂർ വരെ സമയമെടുത്തേക്കാം. ആ സമയപരിധി വരെ ഉപഭോക്താക്കൾക്ക് ലിക്വിഡ് ഡിറ്റക്ഷൻ അലർട്ട് കാണാനാകും. ഫോൺ നനഞ്ഞിരിക്കുമ്പോൾ യാതൊരു കാരണവശാലും ചാർജ് ചെയ്യാൻ പാടുള്ളതല്ല. എന്നാൽ, അടിയന്തിര ഘട്ടങ്ങളിൽ ലിക്വിഡ് ഡിറ്റക്ഷൻ അസാധുവാക്കാനും, ഐഫോൺ ചാർജ് ചെയ്യാനും ഫോണിൽ പ്രത്യേക ഓപ്ഷൻ ഉണ്ട്. ഒരു വയർലെസ് ചാർജർ ഉണ്ടെങ്കിൽ, ഫോൺ ചാർജ് ചെയ്യാവുന്നതാണ്.

Also Read: ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ കേരള വിസിയുടെ റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button