Latest NewsNewsIndia

ബിജെപി ആസ്ഥാനത്ത് പ്ലാസ്റ്റിക് ബോട്ടിലുകൾക്ക് നിരോധനം ഏർപ്പെടുത്തി; പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ക്ക് പകരം കൊണ്ടുവരുന്ന മാറ്റം ഇങ്ങനെ

ന്യൂഡല്‍ഹി: ബിജെപി ആസ്ഥാനത്ത് പ്ലാസ്റ്റിക് ബോട്ടിലുകൾക്ക് നിരോധനം ഏർപ്പെടുത്തി. പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ക്ക് പകരം ഗ്ലാസ് ജാറുകള്‍ ഉപയോഗിക്കാനാണ് പുതിയ തീരുമാനം. ഒക്ടോബര്‍ 2 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും നിരോധിക്കാനുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു.

ഊര്‍ജ വിഭവ മന്ത്രാലയവുമായി ബന്ധപ്പെട്ട ഓഫീസുകളിലും പ്ലാസ്റ്റിക് നിരോധിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം ഗ്ലാസ് ജാറുകളിലാണ് ഇന്ന് വെള്ളം നല്‍കിയത്.

പാര്‍ലമെന്റ് സമുച്ചയത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഉദ്യോഗസ്ഥന്‍മാരോടും മറ്റ് അനുബന്ധ ഏജന്‍സികളോടും നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം പരിസ്ഥിതി സൗഹാര്‍ദപരമായ ബാഗുകളും വസ്തുക്കളും ഉപയോഗിക്കാനുമാണ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റ് സമുച്ചയത്തിനുള്ളില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിച്ച് കൊണ്ടുള്ള ഉത്തരവും പ്രാബല്യത്തില്‍ വന്നിരുന്നു. രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെതിരെ എല്ലാവരും രംഗത്ത് വരണമെന്ന് പ്രധാനമന്ത്രി മന്‍ കി ബാത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button