Latest NewsNewsIndia

ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങൾ ഒന്നുമില്ല, പ്രതിപക്ഷം വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുകയാണ്;- അമിത് ഷാ

ന്യൂഡൽഹി: ജമ്മു കശ്മീരില്‍ പ്രതിപക്ഷ പാർട്ടികൾ വ്യാജ പ്രചരണം നടത്തുകയാണെന്നും അവിടെ യാതൊരു നിയന്ത്രണങ്ങളും ഇല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ സുരക്ഷയെപ്പറ്റി ഡൽഹിയിൽ സംഘടിപ്പിച്ച ഒരു സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സംഘടന യോഗത്തിനെത്തിയ ലോകനേതാക്കളിലാരും ജമ്മു കശ്മീർ വിഷയം ഉന്നയിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ നയതന്ത്ര വിജയമാണിത്. ആർട്ടിക്കിൾ 370 റദ്ദാക്കിയത് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്തും. കുറച്ച്‌ മാസങ്ങൾക്കകം കശ്മീര്‍ രാജ്യത്തെ മികച്ച വികസിത ദേശമാകും. കശ്മീർ ഉടനെ സാധാരണ നിലയിലാകും.’– അമിത് ഷാ പറഞ്ഞു.

കശ്മീരിൽ എവിടെ വേണമെങ്കിലും ജനങ്ങൾക്കു സ്വതന്ത്രമായി സഞ്ചരിക്കാനാകും. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള നിരവധി മാധ്യമപ്രവർത്തകർ നിരന്തരം കശ്മീർ സന്ദർശിക്കുന്നുണ്ട്. ലോകരാഷ്ട്രങ്ങളെല്ലാം ഇന്ത്യയുടെ നീക്കത്തെ പിന്തുണയ്ക്കുകയാണ്. ‘എവിടെയാണു നിയന്ത്രണം? അത് നിങ്ങളുടെ മനസ്സില്‍ മാത്രമാണ്. അവിടെ ഒരു നിയന്ത്രണവുമില്ല. നിയന്ത്രണങ്ങളുണ്ടെന്ന വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുന്നതു മാത്രമാണു സംഭവിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button