KeralaLatest NewsNews

നിർമാണ കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവം; നിലപാട് കടുപ്പിച്ച് കെപിസിസി അന്വേഷണ സമിതി

കണ്ണൂർ: കണ്ണൂരിൽ നിർമ്മാണ കരാറുകാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കെപിസിസി അന്വേഷണ സമിതി പാർട്ടിതല നടപടി വേണമെന്ന് ആവശ്യപ്പെട്ടു. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ നേതാക്കൾ പ്രവർത്തിച്ചെന്നാണ് സമിതിയുടെ കണ്ടെത്തൽ.

പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഇവരെ പുറത്താക്കാനാണ് സാധ്യത. ചെറുപുഴയിൽ നിർമാണ കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പാർട്ടിതല നടപടി വേണമെന്നാണ് കെപിസിസി അന്വേഷണ സമിതി ആവശ്യപ്പെട്ടത്.

കെ കരുണാകരന്റെ പേര് ദുരുപയോഗം ചെയ്തതായും കരുണാകരൻ സ്മാരക ട്രസ്റ്റിന്റെ നടത്തിപ്പിൽ ജാഗ്രതക്കുറവുണ്ടായെന്നും സമിതി കണ്ടെത്തി. ട്രസ്റ്റിന്റെ ചുവടുപിടിച്ച് സ്വകാര്യ കമ്പനികൾ ഉണ്ടാക്കാൻ നേതാക്കൾ കൂട്ടുനിന്നത് ശരിയായില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ കരാറുകാരൻ ജോസഫിന്റെ ആത്മഹത്യയിൽ ഇവർക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. കെപിസിസി മുൻ അംഗം കെ കുഞ്ഞികൃഷ്ണൻ നായർ, മകനും ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റുമായ കെ കെ സുരേഷ് കുമാർ, ചെറുപുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് റോഷി ജോസ് എന്നിവർക്കെതിരെ പാർട്ടി നടപടി വേണമെന്നാണ് സമിതിയുടെ ശുപാർശ.

shortlink

Related Articles

Post Your Comments

Related Articles


Back to top button