Latest NewsUAENewsGulf

സ്‌പെഷ്യല്‍ നമ്പര്‍ പ്ലേറ്റിന് ദശലക്ഷം ദിര്‍ഹം : ദുബായില്‍ ഇതുവരെ നടക്കാത്ത ലേലം

ദുബായ് : ദുബായില്‍ ഇതുവരെ നടക്കാത്ത ലേലമാണ് കഴിഞ്ഞ ദിവസം ുണ്ടായത്. ഒരു സ്‌പെഷ്യല്‍ നമ്പര്‍ പ്ലേറ്റിനു മാത്രം 2.44 മില്യണ്‍ ദിര്‍ഹത്തിനാണ് ലേലം കൊണ്ടത്. ദുബായിലെ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ നേതൃത്വത്തില്‍ ദുബായ് ഫെസ്റ്റിവല്‍ സിറ്റി ഹോട്ടലില്‍ ശനിയാഴ്ചയായിരുന്നു ലേലം.

ദുബായ് ടി 50 എന്ന നമ്പറായിരുന്നു ഇത്രയും തുകയ്ക്ക് ലേലത്തില്‍ പോയത്. 2,3,4,5 ഡിജിറ്റല്‍ നമ്പറുകളാണ് ലേലത്തിനുണ്ടായിരുന്നത്. ദുബായിലെ വാഹന ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഈ ലേലം അടുത്ത തവണ കുറച്ചുകൂടി വ്യാപിപ്പിയ്ക്കാന്‍ ദുബായ് ആര്‍ടിഎ ലക്ഷ്യമിടുന്നുണ്ട്. അടുത്ത വര്‍ഷത്തെ ലേലം സംബന്ധിച്ച് 2020 ലെ ലോഗോ ദുബായ് ആര്‍ടിഎ പുറത്തിറക്കി. ഉപഭോക്താവിന്റെ സന്തോഷവും സംതൃപ്തിയും തങ്ങള്‍ കണക്കിലെടുക്കുമെന്ന് ദുബായ് ആര്‍ടിഎ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button