Latest NewsNewsInternational

വിരല്‍ മുറിച്ചു കളഞ്ഞിട്ടും പിന്മാറിയില്ല; കൈ മുഴുവന്‍ പോയാലും വോട്ട് ചെയ്യുമെന്ന് സഫിയുള്ള

കാബുള്‍: വോട്ടു ചെയ്ത കുറ്റത്തിന് താലിബാന്‍ വിരല്‍ മുറിച്ച് കളഞ്ഞപ്പോഴും സഫിയുള്ള പതറിയില്ല. അഫ്ഗാനിസ്ഥാനില്‍ വോട്ടുചെയ്ത കുറ്റത്തിന് താലിബാന്‍ ചൂണ്ടുവിരല്‍ മുറിച്ചു കളഞ്ഞ സഫിയുള്ള സഫി ഇത്തവണയും തന്റെ വോട്ടവകാശം പാഴാക്കിയില്ല. കൈ മുഴുവന്‍ പോയാലും തന്റെ രാഷ്ട്രത്തിന്റെ ഭാവിക്കായി വോട്ട് ചെയ്യുമെന്ന് സഫിയുള്ള പറയുന്നു. വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ മുകള്‍ ഭാഗം മുറിച്ചു മാറ്റിയ ഇടതുകൈയിലെ ചൂണ്ടുവിരലും ഇത്തവണ മഷിപുരട്ടിയ വലതുകൈയിലെ ചൂണ്ടുവിരലും ഉയര്‍ത്തിപ്പിടിച്ച ചിത്രം അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

‘ എന്റെ കുട്ടികളുടേയും എന്റെ രാജ്യത്തിന്റേയും ഭാവിക്കുവേണ്ടി കൈ മുഴുവന്‍ പോയാലും വോട്ടു ചെയ്യും’സഫിയുള്ള പറഞ്ഞു. 2014 ലെ വോട്ടെടുപ്പ് ദിനത്തിലാണ് താലിബാന്‍ ഇറക്കിയ തിട്ടൂരം ലംഘിച്ച് സഫിയുള്ള വോട്ടു ചെയ്തത്. വോട്ട് ചെയ്ത് തിരികെ വരുമ്പോള്‍ കാറില്‍ നിന്നും തീവ്രവാദികള്‍ പിടിച്ചുകൊണ്ടുപോയി താലിബാന്‍ കോടതിയില്‍ ഹാജരാക്കി. വിലക്ക് ലംഘിച്ചു വോട്ടു ചെയ്തതിന് താലിബാന്‍ വിധിച്ച ശിക്ഷ മഷിപുരണ്ട ഭാഗം മുറിച്ചു കളയാനായിരുന്നു.

തീവ്രവാദ ഭീഷണിയും ബൂത്തിലെ പ്രശ്നങ്ങളും അതിജീവിച്ചാണ് അഫ്ഗാനികള്‍ ശനിയാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സഫിയുള്ള വോട്ടു ചെയ്തത്. 2001 ല്‍ അമേരിക്കന്‍ സഖ്യസേന താലിബാന്‍ ഭരണം അവസാനിപ്പിച്ചെങ്കിലും ഇപ്പോഴും തീവ്രവാദ ആക്രമണങ്ങളും ഭീഷണിയും ഇവിടെ തുടരുകയാണ്. 2014 ലെ വോട്ടെടുപ്പിന് പിന്നാലെ സഫിയുള്ള അടക്കം ആറുപേരുടെ വിരലുകളാണ് താലിബാന്‍ മുറിച്ചു കളഞ്ഞത്.

അന്ന് ഒരു വിരലാണ് മുറിച്ചു കളഞ്ഞത്. വേദനകൊണ്ട് പുളഞ്ഞ സന്ദര്‍ഭമായിരുന്നു അത്. എന്നാല്‍ എന്റെ കുഞ്ഞുങ്ങളുടേയും രാജ്യത്തിന്റേയും ഭാവിയേക്കുറിച്ചുള്ള കാര്യമാകുമ്പോള്‍ തന്റെ കൈ മുഴുവന്‍ മുറിച്ചുകളഞ്ഞാലും വെറുതെയിരിക്കാനാവില്ലെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സഫിയുള്ള പറഞ്ഞു. കുടുബാംഗങ്ങളുടെ എതിര്‍പ്പുകള്‍ വക വെക്കാതെയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button