Latest NewsNewsIndia

എതിരാളികളെ നിമിഷനേരത്തിനുള്ളില്‍ ഭസ്മമാക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ അസ്ത്ര സൂപ്പര്‍സോണിക് മിസൈലിന് ലോകമെമ്പാടും അംഗീകാരം

ന്യൂഡല്‍ഹി : എതിരാളികളെ നിമിഷനേരത്തിനുള്ളില്‍ ഭസ്മമാക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ അസ്ത്ര സൂപ്പര്‍സോണിക് മിസൈലിന് ലോകമെമ്പാടും അംഗീകാരം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍-ടു-എയര്‍ സൂപ്പര്‍ സോണിക് മിസൈല്‍ അസ്ത്ര ഉടന്‍ തന്നെ വ്യോമസേനയുടെ ഭാഗമാകും. 15 വര്‍ഷത്തെ ഗവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമാണ് അസ്ത്ര മിസൈല്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ആണ് അസ്ത്ര മിസൈല്‍ നിര്‍മിച്ചത്.

ഇപ്പോള്‍ കുറഞ്ഞത് 200 അസ്ത്ര മിസൈലുകള്‍ വേണമെന്നാണ് വ്യോമസേനയുടെ നിര്‍ദ്ദേശം. സുഖോയ് -30 എംകെഐ മള്‍ട്ടി പര്‍പ്പസ് പോര്‍വിമാനങ്ങളില്‍ നിന്നാണ് അസ്ത്ര മിസൈലുകള്‍ പ്രയോഗിക്കാന്‍ സാധിക്കുക. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍-ടു-എയര്‍ സൂപ്പര്‍ സോണിക് മിസൈലുകളില്‍ (BVRAAM) ഒന്നാണ് അസ്ത്ര. ഇതിന്റെ പരിധി ഉയര്‍ത്താനുള്ള കഴിവ് ഞങ്ങള്‍ക്ക് ഉണ്ടെന്നും ഡിആര്‍ഡിഒ മേധാവി ഡോ. ജി. സതീഷ് റെഡ്ഡി പറഞ്ഞു. അസ്ത്രയുടെ ദൂരപരിധി 110 ല്‍ നിന്ന് 160 കിലോമീറ്ററായി ഉയര്‍ത്താന്‍ ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്.

ഇതോടെ യുഎസ്, റഷ്യ, ഫ്രാന്‍സ്, ഇസ്രയേല്‍ എന്നിവയ്ക്ക് ശേഷം ഇത്തരം മിസൈല്‍ വികസിപ്പിച്ചെടുക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറി. ആധുനിക മാര്‍ഗനിര്‍ദ്ദേശവും നാവിഗേഷന്‍ ടെക്‌നിക്കുകളും ഉപയോഗിച്ച് 100 കിലോമീറ്ററിലധികം സഞ്ചരിച്ച് ആക്രമിക്കാന്‍ ശേഷിയുള്ളതാണ് അസ്ത്ര മിസൈല്‍.

ഇപ്പോള്‍ അസ്ത്ര മിസൈല്‍ സുഖോയ് -30 എംകെഐ പോര്‍വിമാനത്തില്‍ നിന്നു മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. എന്നാല്‍ എല്‍സിഎ തേജസില്‍ നിന്നും ഉടന്‍ തന്നെ അസ്ത്ര പ്രയോഗിക്കാന്‍ സാധിച്ചേക്കും. മള്‍ട്ടി-ടാര്‍ഗെറ്റ് കൈകാര്യം ചെയ്യാന്‍ അസ്ത്രയ്ക്ക് കഴിവുണ്ട്. ഇതോടൊപ്പം ശത്രുക്കളുടെ വിമാനങ്ങളില്‍ നിന്നുള്ള ജാമിങ് നേരിടാനുള്ള അത്യാധുനിക ഇസിസിഎം ശേഷിയും ഉണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button