Latest NewsKeralaNews

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പിൽ പത്രികാസമർപ്പണം പൂ‍ർത്തിയായി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശപത്രികാ സമർപ്പണം ഇന്നുകൊണ്ട് അവസാനിച്ചു. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, മഞ്ചേശ്വരം, എറണാകുളം, എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരെഞ്ഞെടുപ്പ് നടക്കുന്നത്. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനദിനമായ ഇന്ന് ആണ് പ്രമുഖസ്ഥാനാ‌‌ർത്ഥികളെല്ലാം തന്നെ പത്രിക സമ‌‍ർപ്പിച്ചത്.

വട്ടിയൂർക്കാവിൽ ഇടത് സ്ഥാനാർത്ഥി വികെ പ്രശാന്തും, യുഡിഎഫ് സ്ഥാനാർത്ഥി മോഹൻകുമാറും ബിജെപി സ്ഥാനാർത്ഥി എസ് സുരേഷും ഉച്ചയോടെ പത്രിക നൽകി.കെ കരുണാകരന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് യു‍ഡിഎഫ് സ്ഥാനാർത്ഥി പത്രിക സമ‌ർപ്പിച്ചത്. മ‍‍ണ്ഡലത്തിലെ മുൻ എംഎൽഎ കെ.മുരളീധരൻ സമ‌ർപ്പണത്തിനായി എത്തിയിരുന്നില്ല.വട്ടിയൂർക്കാവിൽ യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം. അടൂ‌ർ പ്രകാശ് അയഞ്ഞതോടെ കോന്നിയെച്ചൊല്ലി കോൺഗ്രസിലുണ്ടായ തർക്കം ഒത്തുതീർന്നെങ്കിലും വട്ടിയൂർക്കാവിനെച്ചൊല്ലി ബിജെപിയിലെ ത‌‌‍ർക്കം വരും ദിവസങ്ങളിലും രാഷ്ട്രീയപ്പോരിന് വഴി വയ്ക്കാനാണ് സാധ്യത.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയ്ക്കും ബിഡിജെഎസ് നേതാക്കൾക്കും ഒപ്പം എത്തിയാണ് കോന്നിയിലെ ബിജെപി സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ നാമനി‍ർദേശപത്രിക സമർപ്പിച്ചത് .എൽഡിഎഫും യുഡിഎഫും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടിയെന്നും ഇത്തവണ ജയിക്കാനുള്ള പോരാട്ടമാണ് തന്റേതെന്നും ആയിരുന്നു പത്രിക നൽകിയ ശേഷമുള്ള കെ.സുരേന്ദ്രന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button