Latest NewsNewsIndia

ഓട്ടോയില്‍ സഞ്ചരിക്കവേ ബൈക്കിലെത്തിയ സംഘത്തിന്റെ മോഷണം ശ്രമം : തടയാന്‍ ശ്രമിക്കവേ വാഹനത്തില്‍ നിന്നും പുറത്തേക്ക് വീണ് യുവതിക്ക് പരിക്ക്

ന്യൂഡല്‍ഹി: ഓട്ടോയില്‍ സഞ്ചരിക്കവേ ബൈക്കിലെത്തിയ സംഘത്തിന്റെ മോഷണം
തടയാന്‍ ശ്രമിക്കവേ വാഹനത്തിൽ നിന്നും പുറത്തേക്ക് വീണു യുവതിക്ക് പരിക്കേറ്റു. ഡല്‍ഹിയിലെ സിവില്‍ ലൈനിൽ സ്വന്തമായി ബിസിനസ് നടത്തിവരുന്ന നിധി കപൂര്‍ എന്ന യുവതിയ്ക്കാണ് അപകടം സംഭവിച്ചത്. നിധിയും,അമ്മയും ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടെ ബൈക്കിലെത്തിയ സംഘം കൈവശമുണ്ടായിരുന്ന മൊബൈല്‍ അടങ്ങുന്ന പഴ്സ് തട്ടിപ്പറിക്കുവാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ ഇവർ ഓട്ടോയിൽ നിന്നും പുറത്തേക്ക് വീഴുകയായിരുന്നു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button