Latest NewsNewsIndia

ക്ഷേത്രം നിര്‍മിയ്ക്കാന്‍ ഭൂമി കുഴിച്ചപ്പോള്‍ കണ്ടത് വലിയ മണ്‍പാത്രം : അതിനുള്ളില്‍ അവിശ്വസനീയ കാഴ്ച

ലഖ്‌നൗ : ക്ഷേത്രം നിര്‍മിയ്ക്കാന്‍ ഭൂമി കുഴിച്ചപ്പോള്‍ അവിശ്വസനീയ കാഴ്ചയാണ് അവിടെ കണ്ടത്. ഭൂമിക്കടിയില്‍ നിന്നും ആദ്യം കണ്ടെടുത്തത് മണ്‍കുടമായിരുന്നു. അത് തുറന്നു നോക്കിയപ്പോഴായിരുന്നു എല്ലാവരും ആശ്ചര്യപ്പെട്ടത്. ആ വലിയ കുടത്തിനുള്ളില്‍ സ്വര്‍ണമായിരുന്നു ഉണ്ടായിരുന്നത്. ആ സ്വര്‍ണം നാല് കിലോയോളം വരും.

ഉത്തര്‍പ്രദേശിലെ കാസിപുരയിലാണ് സംഭവം. പണിയെടുക്കാനെത്തിയ ഗ്രാമീണരാണ് സ്വര്‍ണ്ണം കണ്ടത്. മണ്‍കലത്തില്‍ ഒരു പൊതിക്കുള്ളിലായി കുഴിച്ചിട്ട നിലയിലായിരുന്നു സ്വര്‍ണം.

ക്ഷേത്രം നിര്‍മിക്കാന്‍ ഭൂമി കുഴിക്കാനായി എത്തിയതായിരുന്നു ജോലിക്കാര്‍. പണി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ മണ്ണിനുള്ളില്‍ ഒരു മണ്‍പാത്രം ശ്രദ്ധയില്‍പ്പെട്ടു. വീണ്ടും കുഴിച്ച് മണ്‍പാത്രം പുറത്തെടുത്ത് തുറന്നപ്പോഴാണ് സ്വര്‍ണം കണ്ടത്. കാഴ്ച കണ്ട് ജോലിക്കാര്‍ ആദ്യം ഞെട്ടി.

പിന്നീട് പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി. പ്രാചീനകാലത്തുള്ള സ്വര്‍ണമാണെന്നാണ് അധികൃതരുടെ പ്രഥമിക നിഗമനം. രണ്ട് നെക്ലൈസും വളയും ഉള്‍പ്പെടെയുള്ളവ സ്വര്‍ണശേഖരത്തില്‍ ഉണ്ടായിരുന്നു.

വിവരമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്തെത്തിയത്. വീണ്ടും സ്വര്‍ണം കിട്ടുമെന്ന് കരുതി പാടം മുഴുവന്‍ കിളച്ചുമറിക്കുകയും ചെയ്തു. എന്നാല്‍ പ്രയത്നം പാഴായി. സംഭവത്തെക്കുറിച്ച് റവന്യൂ വിഭാഗവും പോലീസും അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button