Latest NewsUAENewsGulf

ദുബായിൽ വാഹനാപകടം : ഇന്ത്യക്കാരുൾപ്പെടെ എട്ടുപേർക്ക് ദാരുണാന്ത്യം

ദുബായ് : വാഹനാപകടത്തിൽ എട്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇന്ത്യക്കാരും ഇതിൽ ഉൾപ്പെടുന്നു. ദുബായിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ, ജോലി സ്ഥലത്തേയ്ക്ക് പോവുകയായിരുന്ന 15 യാത്രക്കാർക്ക് യാത്ര ചെയ്യാവുന്ന മിനി ബസ് മിർദിഫ് സിറ്റി സെന്ററിനടുത്തായി ട്രക്കിന് പിന്നിലിടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അപകടമെന്ന് ദുബായ് ആംബുലൻസ് എക്സിക്യുട്ടീവ് ഡയറക്ടർ ഖലീഫ ബിൻ ദായി പറഞ്ഞു. ഒട്ടേറെ പേർക്കു പരിക്കേറ്റു. ഇവരെ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങർ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. മരിച്ചവരിലോ പരുക്കേറ്റവരിലെ മലയാളികളുണ്ടോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button