Latest NewsNewsInternational

ഫാക്ടറിയിൽ വൻ തീപിടിത്തം; 19പേർക്ക് ദാരുണാന്ത്യം : 3പേർക്ക് ഗുരുതരമായി പരിക്കേറ്റു

ബെയ്ജിങ് : ഫാക്ടറിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 19പേർക്ക് ദാരുണാന്ത്യം. കിഴക്കൻ ചൈനയിലെ ഴെജിയാങ് പ്രൊവിൻസിലെ നിംഗ്‌ബോ ജില്ലയിലെ നിങ്ഹായ് കൗണ്ടിയിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിൽ ഇന്നലെയാണ് തീപിടിത്തമുണ്ടായത്. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടമെന്ന് വിദേശ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. പ്രദേശവാസികളുടെ സഹായത്തോടെ തീയണക്കാൻ ശ്രമിച്ചുവെങ്കിലും 19 പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button