Latest NewsNewsIndia

തീര്‍ത്ഥാടകരുമായി പോയ ബസ് മറിഞ്ഞ് 21 പേർക്ക് ദാരുണാന്ത്യം

അഹമ്മദാബാദ്: ഗുജറാത്തില്‍ തീര്‍ത്ഥാടകരുമായി പോയ ബസ് മറിഞ്ഞ് 21 പേർക്ക് ദാരുണാന്ത്യം. 54 പേര്‍ക്ക് പരിക്കേറ്റു .അംബാജി മന്ദിറില്‍ സന്ദര്‍ശനം നടത്തി മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ത്രിശൂലിയ ഘട്ടിനു സമീപമാണ് അപകടമുണ്ടായത്.

മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഖേദം പ്രകടിപ്പിച്ചു. കനത്ത മഴയെ തുടര്‍ന്ന് റോഡില്‍ നിന്ന് വാഹനം വഴുതിയാണ് അപകടമുണ്ടായത്.

അപകടത്തിൽ പരിക്കേറ്റവര്‍ക്ക് പ്രാദേശിക ഭരണകൂടം സാധ്യമായതെല്ലാം ചെയ്യുമെന്നും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button