Latest NewsNewsIndia

പ്രധാനമന്ത്രി ഇന്ന് മദ്രാസ് ഐഐടി സന്ദര്‍ശിക്കും; കനത്ത സുരക്ഷയില്‍ ചെന്നൈ

ചെന്നൈ: മദ്രാസ് ഐഐടിയുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയില്‍ എത്തി. മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രതിഷേധത്തിന് സാധ്യത ഉള്ളതിനാല്‍ ഹെലികോപ്റ്റര്‍ മാര്‍ഗമാണ് അദ്ദേഹം ചെന്നൈയില്‍ എത്തിയത്. കനത്ത സുരക്ഷയിലാണ് മദ്രാസ് ഐഐടി ക്യാമ്പസ്. മുന്‍പ് രണ്ടുതവണ മോദി ചെന്നൈയിലെത്തിയപ്പോഴും ഗോ ബാക്ക് മോദി എന്ന മുദ്രാവാക്യവും മുഴക്കി പ്രതിഷേധം നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വലിയരീതിയിലുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്.

ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കുന്നതിനൊപ്പം സിങ്കപ്പുര്‍-ഇന്ത്യ ‘ഹാക്കത്തണ്‍-2019’ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണവും പ്രധാനമന്ത്രി നിര്‍വഹിക്കും. രണ്ടാംതവണ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള മോദിയുടെ ആദ്യ ചെന്നൈ സന്ദര്‍ശനമാണിത് എന്ന പ്രത്യേകതയും ഉണ്ട്. സിങ്കപ്പുര്‍-ഇന്ത്യ ഹാക്കത്തണ്‍ സമ്മാനവിതരണം ഐഐടി റിസര്‍ച്ച് പാര്‍ക്കിലെ ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്. അതിനുശേഷം 11 മണിക്ക് സ്റ്റുഡന്‍സ് ആക്റ്റിവിറ്റി സെന്ററില്‍ നടക്കുന്ന ബിരുദദാനച്ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കും. 12.30 ഓടെ ഡല്‍ഹിയിലേക്ക് തിരിക്കുമെന്നാണ് വിവരം. മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കര്‍ശന സുരക്ഷയാണ് ഐഐടി ക്യാമ്പസിന് സമീപം ഒരുക്കിയിരിക്കുന്നത്. 1,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ക്യാമ്പസിന് അകത്തും പുറത്തുമായി അന്‍പതോളം സിസിടിവി ക്യാമറകളും വിന്യസിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button