Latest NewsKeralaNews

വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചു; നിര്‍ത്താതെ പരാക്രമം കാണിച്ച് യുവതി

നീലേശ്വരം: വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ യുവതിയുടെ പരാക്രമം. യുവതിക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. നീലേശ്വരം ചിറപ്പുറം സ്വദേശിനിയെയാണ് പൊലീസ് വാഹനപരിശോധനയ്ക്കിടെ കൈകാണിച്ചത്. ഗഘ 60 ജ 9455 നമ്പര്‍ സ്‌കൂട്ടര്‍ ആണ് ഇവരുടേത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

ഹെല്‍മറ്റ് ധരിക്കാതെയും തലയും മുഖവും ഷാളു കൊണ്ട് മറച്ചും എത്തിയ യുവതിയെ സിഐ കൈകാണിച്ചു. എന്നാല്‍ ഇവര്‍ നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. പൊലീസ് ഇവരെ പിന്തുടര്‍ന്നു. നീലേശ്വരം റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ യുവതി അക്രമാസക്തയാവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ ഇടപെട്ട നാട്ടുകാര്‍ക്കും ഓട്ടോഡ്രൈവര്‍മാര്‍ക്കുമെതിരെയും ഇവര്‍ കൈയേറ്റത്തിന് മുതിര്‍ന്നു. വനിതാ പൊലീസ് എത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. പൊലീസ് യുവതിയുടെ പരാക്രമങ്ങളെല്ലാം ഫോണില്‍ പകര്‍ത്തിയിരുന്നു. യുവതിക്കെതിരെ ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനും രേഖകള്‍ വാഹനത്തില്‍ സൂക്ഷിക്കാത്തതിനും പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button