Latest NewsUAENewsGulf

യുഎഇയിൽ സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം

ഷാര്‍ജ: സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ചു. ഷാര്‍ജയിലെ കല്‍ബയില്‍ 10 വിദ്യാര്‍ത്ഥികളുണ്ടായിരുന്ന ഒരു ബസും, 25 വിദ്യാര്‍ത്ഥികളുണ്ടായിരുന്ന മറ്റൊരു ബസുമാണ് അപകടത്തില്‍പെട്ടത്. ബസുകളിലൊന്ന് മെയിന്‍ റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ രണ്ടാമത്തെ ബസുമായി കൂട്ടിയിടിക്കുകയായികരുന്നു.ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. വിവരമറിഞ്ഞു ഉടൻ തന്നെ പോലീസ് പട്രോള്‍ സംഘവും ആംബുലന്‍സുകളും സ്ഥലത്തെത്തി. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊന്നും പരിക്കില്ലെന്ന് കണ്ടെത്തിയതിനാൽ ഇവരെ  സ്കൂളുകളിലേക്ക് കൊണ്ടുപോയി. സ്കൂള്‍ ബസ് ഓടിക്കുമ്പോൾ ഡ്രൈവര്‍മാര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button