Latest NewsIndia

മമതയ്ക്ക് തിരിച്ചടി നൽകി മറ്റൊരു തൃണമൂൽ എംഎല്‍എ കൂടി ബിജെപിയിലേക്ക് , നാളെ അമിത്ഷായുടെ സാന്നിധ്യത്തില്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കും

നാളെ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപിയില്‍ ചേരുമെന്ന് ദത്ത് പറഞ്ഞു.

കൊൽക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയും, മുന്‍ ബിദാന്‍നഗര്‍ മേയറുമായ സബ്യാസാച്ചി ദത്ത് നാളെ ബിജെപിയില്‍ ചേരും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ആണ് ഇദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്നത്. കൊല്‍ക്കത്ത നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നാളെ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപിയില്‍ ചേരുമെന്ന് ദത്ത് പറഞ്ഞു.

സുപ്രീംകോടതിക്ക് എല്ലാ ദിവസവും കശ്മീര്‍ സംബന്ധമായ കേസുകള്‍ കേള്‍ക്കാനാവില്ല, മറ്റുകേസുകളും പരിഗണിക്കണം ; വൈക്കോയ്ക്കും തരിഗാമിക്കുമെതിരെ ചീഫ് ജസ്റ്റിസ്

കഴിഞ്ഞ മാസം മുന്‍ കൊല്‍ക്കത്ത മേയറും, ടിഎംസി എംഎല്‍എ സോവന്‍ ചാറ്റര്‍ജി ബിജെപിയില്‍ ചേര്‍ന്നിരുന്നു. ബിസ്വജിത് ദാസ് തുഷാര്‍കാന്തി ഭട്ടാചാര്യ, സുനില്‍ സിങ്ങ് ഉള്‍പ്പടെയുളള നിരവധി തൃണമൂൽ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button