Latest NewsNewsIndia

കോളേജുകളില്‍ കായികപരിശീലനം നിര്‍ബന്ധമാക്കാന്‍ യുജിസി : ദിവസം കുറഞ്ഞത് പതിനായിരം ചുവട് നടക്കണം

കൊച്ചി: രാജ്യത്തെ കോളേജുകളില്‍ കായികപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നു. ‘ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ്’ പദ്ധതിയുടെ ഭാഗമായാണ് യുജിസിയുടെ പുതിയ ഉത്തരവ്. ദിവസവും കുറഞ്ഞത് ഒരുമണിക്കൂറെങ്കിലും കായിക പരിശീലനത്തിന് അനുവദിക്കണമെന്നും മൂന്നു മാസത്തിലൊരിക്കല്‍ കായികമേളകളും സംഘടിപ്പിക്കണമെന്നും യുജിസിയുടെ നിര്‍ദേശത്തില്‍ പറയുന്നു.

ഓരോ സ്ഥാപനത്തിനും അതിന്റെ സവിശേഷതകള്‍ കണക്കിലെടുത്തുള്ള പദ്ധതികള്‍ നടപ്പാക്കാം. പൊതുവായി സ്വീകരിക്കേണ്ട മാനദണ്ഡങ്ങളാണ് പ്രസിദ്ധീകരിച്ചത്. എല്ലാ ദിവസവും കായികപരിശീലനത്തിന് കൃത്യസമയം അനുവദിക്കണം.

വ്യായാമം, യോഗ, ധ്യാനം, നടപ്പ്, സൈക്ലിങ്, എയ്‌റോബിക്സ്, നൃത്തം, പ്രാദേശിക ആയോധനകല എന്നീ ഇനങ്ങള്‍ക്ക് ഒരുമണിക്കൂറെങ്കിലും നീക്കിവെക്കണം. സന്നദ്ധസേവകരായ പരിശീലകരെ കണ്ടെത്തണം. ദിവസം കുറഞ്ഞത് പതിനായിരം ചുവട് നടക്കാനും സൈക്കിള്‍ യാത്രയ്ക്കും വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കണം. മാനസികാരോഗ്യം വര്‍ധിപ്പിക്കുന്നതിന് ശില്പശാലകള്‍, ബോധവത്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കണം. ആരോഗ്യകരമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കണം. എല്ലാവര്‍ഷവും ആരോഗ്യ പരിശോധനകള്‍ നടത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button