KeralaLatest NewsNews

ശബരിമലയിൽ വിമാനത്താവളം പണിയാൻ കച്ചവടക്കാരനായ പുരോഹിതൻ; അമേരിക്കയില്‍ ക്രിസ്ത്യന്‍ പുരോഹിതനെ പണപ്പിരിവിന് ചുമതലപ്പെടുത്തിയത് പിണറായി സർക്കാരോ? ഫാദര്‍ എബ്രഹാം മുളമൂട്ടില്‍ പറയുന്നു

സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട ചില വാണിജ്യ സമിതികളില്‍ താന്‍ അഗമാണെന്നാണ് ഫാദര്‍ എബ്രഹാം മുളമൂട്ടില്‍ സ്വയം പരിചയപ്പെടുത്തിയത്

പത്തനംതിട്ട: ശബരിമലയിൽ വിമാനത്താവളം പണിയാൻ അമേരിക്കയില്‍ കച്ചവടക്കാരനായ ക്രിസ്ത്യന്‍ പുരോഹിതന്റെ പണപ്പിരിവ് തുടരുന്നു. ഫാദര്‍ എബ്രഹാം മുളമൂട്ടില്‍ ആണ് ശബരിമലയുടെ പേരില്‍ എയര്‍പോര്‍ട്ട് നിര്‍മ്മിച്ച് ടൂറിസം ശക്തിപ്പെടുത്താന്‍ പണപ്പിരിവ് നടത്തുന്നത്.

അമേരിക്കയിലെ മലയാളികളില്‍ നിന്ന് പണം ആവശ്യപ്പെട്ട് ഇയാൾ വമ്പൻ പ്രചാരണമാണ് നടത്തുന്നത്. വിശാലമായ കച്ചവട കേന്ദ്രങ്ങളും വ്യവസായ ഇടനാഴികളും പദ്ധതിയുടെ ഭാഗമെന്ന് വാഷിംഗ്ടണില്‍ നടത്തിയ പ്രസംഗത്തില്‍ എബ്രഹാം മുളമൂട്ടില്‍ വ്യക്തമാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ശബരിമല വിമാനത്താവളത്തിനായി സാധ്യതാ പഠനം ആരംഭിച്ച സാഹചര്യത്തില്‍ വിദേശത്ത് ഇത്തരത്തില്‍ പ്രചരണം നടത്തുന്നത് സര്‍ക്കാരിന്റെ അറിവോട് കൂടിയാണെന്ന് വ്യക്തം. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട ചില വാണിജ്യ സമിതികളില്‍ താന്‍ അഗമാണെന്നാണ് ഫാദര്‍ എബ്രഹാം മുളമൂട്ടില്‍ സ്വയം പരിചയപ്പെടുത്തിയത്. ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട അനന്തമായ കച്ചവട സാധ്യതകളും പദ്ധതികളും എബ്രഹാം മുളമൂട്ടില്‍ അവതരിപ്പിക്കുന്നു.

സീ ടു സ്‌കൈ റോപ് വേ, ശബരിമല വിമാനത്താവളം, എന്നിവ നിര്‍മ്മിച്ച് ശബരിമല അടക്കമുള്ള ആരാധനാലയങ്ങളെ പില്‍ഗ്രിം ടൂറിസം കേന്ദ്രമാക്കി മാറ്റാനും അതിലൂടെയുള്ള കച്ചവട സാധ്യതകളുമാണ് എബ്രഹാം മുളമൂട്ടില്‍ അമേരിക്കന്‍ മലയാളികളുടെ മുന്‍പില്‍ അവതരിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button