Latest NewsNewsIndia

ഹൈക്കമാൻഡ് തരൂരിന്റെ ചെവിക്ക് പിടിച്ചോ? മോദിയെ വിമർശിച്ചാലേ കോൺഗ്രസ് പാർട്ടിയിൽ നിലനിൽപ്പുള്ളുവെന്ന് മനസ്സിലാക്കിയ എം പി ശശി തരൂർ പ്രധാന മന്ത്രിയെ വിമർശിക്കുന്നു

ന്യൂഡൽഹി: നരേന്ദ്ര മോദിയെ വിമർശിച്ചാലേ കോൺഗ്രസ് പാർട്ടിയിൽ നിലനിൽപ്പുള്ളുവെന്ന് മനസ്സിലാക്കിയ എം പി ശശി തരൂർ പ്രധാന മന്ത്രിക്ക് നേരെ വിമർശനം ആരംഭിച്ചു. നരേന്ദ്രമോദിജീ, വിമർശനങ്ങളേയും വെല്ലുവിളികളേയും നേരിടാൻ നിങ്ങളുടെ മന്ത്രിമാരെ താങ്കൾ ആദ്യം പരിശീലിപ്പിക്കൂ. പാർലമെന്റ് എന്ന് പറയുന്നത് സർക്കാരിന്റെ പ്രഭാഷണം മാത്രം കേട്ടിരിക്കാനുള്ള ഇടമല്ല’- എന്നായിരുന്നു തരൂർ ട്വിറ്ററിൽ കുറിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഐ.ഐ.ടി-മദ്രാസിൽ നടന്ന സിംഗപ്പൂർ-ഇന്ത്യ ഹാക്കത്തോണിൽ പങ്കെടുക്കവേ കണ്ട പ്രത്യേക ക്യാമറ വളരെ ഇഷ്ടപ്പെട്ടിരുന്നു. വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്തതായിരുന്നു ക്യാമറ. ക്ലാസിൽ ശ്രദ്ധിക്കുന്നവരെയും അല്ലാത്തവരേയും കണ്ടെത്തുന്നതായിരുന്നു ഇത്. മറ്റ് കണ്ടുപിടുത്തങ്ങളേക്കാൾതന്നെ ആകർഷിച്ചത് ഈ ക്യാമറയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു മോദി ഇത്തരമൊരു ക്യാമറ പാർലമെന്റിലും കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചത്.

നരേന്ദ്ര മോദിയുടെ ഈ പ്രഖ്യാപനത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് എം.പി ശശിതരൂർ. വിമർശനങ്ങളേയും വെല്ലുവിളികളേയും നേരിടാൻ സ്വന്തം മന്ത്രിമാരെ താങ്കൾ ആദ്യം പരിശീലിപ്പിക്കൂവെന്നും അങ്ങനെയാണെങ്കിൽ അത് നന്നാകുമെന്നുമായിരുന്നു തരൂർ ട്വിറ്ററിൽ കുറിച്ചത്.

ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനും പ്രവർത്തനക്ഷമമായ പരിഹാരങ്ങൾ കണ്ടെത്താനുമുള്ള വിദ്യാർത്ഥികളുടെ സന്നദ്ധത വിലമതിക്കുന്നതാണെന്നായിരുന്നു വിജയികളെ അഭിനന്ദിച്ചുകൊണ്ട് മോദി പറഞ്ഞത്. ഇന്ത്യ,സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്ന് മൂന്ന് സർവകലാശാലകളിൽ നിന്നായി 20 വിദ്യാർത്ഥികളായിരുന്നു പരിപാടിയിൽ പങ്കെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button