Latest NewsNewsTechnology

നവരാത്രി-ദീപാവലി ആഘോഷവേളകള്‍ അടുത്തതോടെ ജിയോയില്‍ നിന്ന് ഓഫര്‍ പെരുമഴ

മുംബൈ : നവരാത്രി-ദീപാവലി ആഘോഷവേളകള്‍ അടുത്തതോടെ ജിയോയില്‍ നിന്ന് ഓഫര്‍ പെരുമഴ . ഉപഭോക്താക്കള്‍ക്കായി ദസ്സറ, ദീപാവലി ഉത്സവകാല ഓഫറുമായി വീണ്ടും ജിയോ എത്തിയിരിക്കുകയാണ്. നേരത്തെ 1500 രൂപയ്ക്കു നല്‍കിവന്ന ഫോണ്‍ ഫോണ്‍ 699 രൂപയ്ക്ക് ലഭ്യമാകും. ഇതിനുപകരം പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യേണ്ട ആവശ്യമില്ല. 2ജി ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ വിലയില്‍ ജിയോ ഫോണ്‍ ലഭ്യമാക്കുന്നതുവഴി ഇന്ത്യയിലെ എല്ലാ പൗരന്‍മാര്‍ക്കും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുകയാണ് ജിയോ ലക്ഷ്യമിടുന്നത്.

ഉത്സവകാല സൗജന്യമായി ആദ്യത്തെ 7 റീച്ചാര്‍ജിന് 99 രൂപയുടെ അധിക ഡേറ്റ കൂടി ലഭ്യമാകും. ദസ്സറ മുതല്‍ ദീപാവലി വരെയുള്ള കാലയളവിലാണ് ഈ സൗജന്യങ്ങള്‍ ജിയോ ലഭിക്കുന്നത്. ജിയോ ഫോണ്‍ ദീപാവലി ഓഫര്‍ വഴി ഓരോ ഇന്ത്യക്കാരനെയും ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഭാഗമാകാനും അതിന്റെ ഫലങ്ങള്‍ അനുഭവിക്കാനും പ്രാപ്തമാക്കുകയാണ് ലക്ഷ്യമെന്ന് റിലയന്‍സ് ഇന്ത്യ ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button