Latest NewsNewsBusiness

പ്രാദേശിക കറൻസി ബോണ്ട് വിൽപ്പന: കോടികൾ സമാഹരിക്കാൻ ലക്ഷ്യമിട്ട് മുകേഷ് അംബാനി

2020-നു ശേഷം ആഭ്യന്തര ബോണ്ട് വിപണിയിൽ നിന്ന് റിലയൻസ് തുക സമാഹരിച്ചിട്ടില്ല

പ്രാദേശിക കറൻസി ബോണ്ടുകളുടെ വിൽപ്പനയിലൂടെ കോടികൾ സമാഹരിക്കാൻ ഒരുങ്ങി മുകേഷ് അംബാനി. റിപ്പോർട്ടുകൾ പ്രകാരം, 15,000 കോടി രൂപയാണ് സമാഹരിക്കുക. ബോണ്ട് പുറത്തിറക്കിയാൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോണ്ട് വിൽപ്പനയായി ഇവ മാറും. പുതിയ മേഖലകളിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ധനസമാഹരണത്തിന് റിലയൻസ് ഇൻഡസ്ട്രീസ് തുടക്കമിടുന്നത്. ഈ വർഷം, കമ്പനിയുടെ റീട്ടെയിൽ വിഭാഗം ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, കെകെആർ തുടങ്ങിയവരിൽ നിന്ന് നിക്ഷേപം സമാഹരിച്ചിരുന്നു.

2020-നു ശേഷം ആഭ്യന്തര ബോണ്ട് വിപണിയിൽ നിന്ന് റിലയൻസ് തുക സമാഹരിച്ചിട്ടില്ല. ഓഹരി വിപണിയിലെ ഏറ്റവും മൂല്യമുള്ള ഓഹരിയായ, റിലയൻസ് ഇൻഡസ്ട്രീസിന് ക്രിസ്റ്റലിന്റെ ട്രിപ്പിൾ എഎഎ റേറ്റിംഗ് ഉണ്ട്. പ്രാദേശിക കറൻസി ബോണ്ടുകൾ, ആഭ്യന്തര കറൻസി ബോണ്ടുകൾ എന്നും ഇവ അറിയപ്പെടാറുണ്ട്. ഇത് ഒരു പ്രത്യേക രാജ്യത്തിന്റെ കറൻസിയിലാണ് ബോണ്ട് ഇഷ്യൂ ചെയ്യുക. ഈ ബോണ്ടുകൾ സാധാരണയായി ഗവൺമെന്റുകളോ, കോർപ്പറേഷനുകളോ അല്ലെങ്കിൽ, അവരുടെ സ്വന്തം രാജ്യത്തിനുള്ളിലെ മറ്റ് സ്ഥാപനങ്ങളോ ആണ് ഇഷ്യൂ ചെയ്യാറുള്ളത്.

Also Read: അതിവേഗ നടപടിക്രമങ്ങൾ, നൂറാം ദിവസം വിധിന്യായം: ആലുവ ക്രൂര കൊലപാതകക്കേസിന്‍റെ നാള്‍വഴികള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button