Latest NewsKeralaIndia

വട്ടിയൂർക്കാവിൽ പ്രചാരണത്തിന് ചുക്കാൻ പിടിച്ച് കുമ്മനം, ‘തന്റെ സ്ഥാനാര്ഥിത്വത്തെ കുറിച്ചുള്ള പ്രചാരണത്തിന്റെ ലക്ഷ്യം പിളര്‍പ്പുണ്ടാക്കുക’

മൂന്ന് പേരുടെ പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് നല്‍കിയത്. അതില്‍ ഒരാളെ തിരഞ്ഞെടുക്കുന്നത് സ്വാഭാവികമാണ്.

തിരുവനന്തപുരം: ഇത്തവണ വട്ടിയൂർക്കാവ്‌ മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക്‌ ചുക്കാൻ പിടിക്കുന്നത്‌ സാക്ഷാൽ കുമ്മനം രാജശേഖരൻ തന്നെയാണ്. സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് കുമ്മനത്തിന്റെ പേര് വെട്ടിയതിന് പിന്നില്‍ വി.മുരളീധരന്റെ ഇടപെടലാണെന്നുള്ള റിപ്പോര്‍ട്ടുകൾക്ക് പിന്നിൽ പിളർപ്പുണ്ടാക്കുകയാണെന്നാണ് കുമ്മനത്തിന്റെ പ്രതികരണം. സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര നേതൃത്വം പുറത്തിറക്കുമ്പോള്‍ മുരളീധരന്‍ വിദേശത്തായിരുന്നുവെന്നും കുമ്മനം പറഞ്ഞു.

മൂന്ന് പേരുടെ പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് നല്‍കിയത്. അതില്‍ ഒരാളെ തിരഞ്ഞെടുക്കുന്നത് സ്വാഭാവികമാണ്. ദേശീയ നേതൃത്വം എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്ന് താന്‍ നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.മുരളീധരന്‍ എന്റെ പേര് വെട്ടി എന്ന് പറയുന്നവര്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കി മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവരാണ്. അവരൊക്കെ നിരാശരാകും. വി.മുരളീധരന്‍ എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹം ഇങ്ങനെയുള്ള കാര്യങ്ങളിലൊന്നും ഇടപെടുന്നയാളല്ല.

പാര്‍ട്ടി തീരുമാനമെന്നത് ഞങ്ങളുടെ ജീവനാണ്. നിരുപാധിക രാഷ്ട്രീയ പ്രവര്‍ത്തകരാണ് തന്നെ പോലുള്ളവര്‍. സീറ്റിലെങ്കിലും സ്ഥാനമില്ലെങ്കിലും എന്നും പാര്‍ട്ടിയോടൊപ്പമുണ്ട്. വട്ടിയൂര്‍ക്കാവിലെ വിജയത്തിനായി മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്നും കുമ്മനം പറഞ്ഞു. വട്ടിയൂർക്കാവിൽ സുരേഷിന്റെ പ്രചാരണത്തിന് മുൻനിരയിൽ തന്നെ കുമ്മനം ഉണ്ടെന്നതാണ് ശത്രുക്കളുടെ വായടപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button