KeralaLatest NewsNews

നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെ ഫ്‌ളാറ്റ് പൊളിയ്ക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ആശങ്കയിലായിരിക്കുന്നത് മരട് നിവാസികളാണ് : അതിനുള്ള കാരണവും അവര്‍ ചൂണ്ടികാണിയ്ക്കുന്നു

കൊച്ചി : നിയന്ത്രിത സ്ഫോടനങ്ങളിലൂടെ ഫ്ളാറ്റ് പൊളിയ്ക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ആശങ്കയിലായിരിക്കുന്നത് മരട് നിവാസികളാണ്. അതിനുള്ള കാരണവും അവര്‍ ചൂണ്ടികാണിയ്ക്കുന്നു.
നിയന്ത്രിത സ്‌ഫോടനത്തിലൂടെ മരടില്‍ ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള നഗരസഭാ നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. മരടില്‍ പരിസരവാസികള്‍ ജനകീയ കണ്‍വന്‍ഷനും തുടര്‍ന്നു പ്രക്ഷോഭവും സംഘടിപ്പിക്കാനാണ് ഒരുങ്ങുന്നത്. ഫ്‌ളാറ്റ് പൊളിക്കാന്‍ തീരുമാനിച്ചശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ നാട്ടുകാര്‍ നഗരസഭയില്‍ എത്തുകയും ആശങ്ക അറിയിക്കുകയും ചെയ്തു. എന്നാല്‍ ഫ്‌ളാറ്റ് പൊളിക്കാനുള്ള കരാര്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം പരിസരവാസികളുമായി കാണാമെന്നു നഗരസഭാ സെക്രട്ടറി സ്‌നേഹില്‍ കുമാര്‍ ഉറപ്പുനല്‍കി.

മരടില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ പരിസരത്തുള്ള ആറായിരത്തോളം വീടുകളെ ബാധിക്കുമെന്നാണു പരിസരവാസികള്‍ പറയുന്നത്. ചെറിയ വെടിക്കെട്ടിലും ചില്ല് തകരുന്ന വീടുകളാണു ചുറ്റിലുമുള്ളത്. ഫ്‌ലാറ്റിലുള്ളവര്‍ ഒഴിഞ്ഞുപോയാലും നാട്ടുകാരുടെ കാര്യത്തില്‍ എന്തു ചെയ്യുമെന്നതില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണു പരിസരവാസികളെ സംഘടിപ്പിച്ച് വന്‍ പ്രക്ഷോഭം നടത്തുമെന്നു നാട്ടുകാര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button