KeralaLatest NewsIndia

തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ബലംപ്രയോഗിച്ച്‌ ഭീകരസംഘടനയില്‍ ചേര്‍ത്തിട്ടില്ലെന്നും സിയാനി ബെന്നി, കണ്ണീരോടെ മാതാപിതാക്കളും സഹോദരനും അബുദാബിയില്‍ എത്തി

ഈ മാസം ആദ്യമാണ് സിയാനി ബെന്നി എന്ന പത്തൊമ്പതുകാരി യുഎഇയില്‍ എത്തിയത്. സിയാനി അയിഷയെന്ന പേര് സ്വീകരിച്ചാണ് മതം മാറിയതെന്നാണ് വ്യക്തമാകുന്നത്

അബുദാബി: തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ബലംപ്രയോഗിച്ച്‌ ഭീകരസംഘടനയില്‍ ചേര്‍ത്തിട്ടില്ലെന്നും സിയാനി ബെന്നി. ഡല്‍ഹിയില്‍നിന്നു യുഎഇയില്‍ എത്തിയ മലയാളി പെണ്‍കുട്ടി താന്‍ ലൗ ജിഹാദിന്റെ ഇരയാണെന്ന വാദങ്ങള്‍ തള്ളുകയാണ്. ഈ മാസം ആദ്യമാണ് സിയാനി ബെന്നി എന്ന പത്തൊമ്പതുകാരി യുഎഇയില്‍ എത്തിയത്. സിയാനി അയിഷയെന്ന പേര് സ്വീകരിച്ചാണ് മതം മാറിയതെന്നാണ് വ്യക്തമാകുന്നത്.ജീസസ് ആന്‍ഡ് മേരി കോളജില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന സിയാനി ഈ മാസം 18 വരെ ക്ലാസില്‍ എത്തിയിരുന്നു.

18-ാം തീയതി അബുദാബിയിലേക്കു പറന്ന സിയാനി, 9 മാസമായി ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടു പ്രണയിക്കുന്ന കാസര്‍കോട് സ്വദേശിയുടെ അടുത്തേക്കു വരികയായിരുന്നു.ഒമ്പതു മാസം മുമ്പ് സമൂഹമാധ്യമത്തിലൂടെയാണ് സിയാനി ഇയാളുമായി അടുപ്പത്തിലായത്. 24-ന് അബുദാബിയിലെ കോടതിയില്‍ താന്‍ സ്വന്തം ഇഷ്ടപ്രകാരം മതംമാറിയതായും സിയാനി അറിയിച്ചിരുന്നു.സിയാനി പോയതിനു ശേഷം കോഴിക്കോടുള്ള മാതാപിതാക്കള്‍ മകളെ കാണാനില്ലെന്നു കാട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. മകളെ തട്ടിക്കൊണ്ടുപോയതാണെന്നും ഇവര്‍ പരാതിപ്പെട്ടിരുന്നു.

ഇതിനിടെയാണ് സിയാനി നിലപാട് വ്യക്തമാക്കുന്നത്. മാതാപിതാക്കളും സഹോദരനും തന്നെ കാണാന്‍ അബുദാബിയില്‍ എത്തിയതായും സിയാനി പറയുന്നു. വിവാഹം കഴിച്ച്‌ യുഎഇയില്‍ കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും തിരിച്ചു നാട്ടിലേക്കില്ലെന്നും പെൺകുട്ടി പറഞ്ഞു.പെണ്‍കുട്ടി അബൂദബിയിലേക്ക് പോയ സംഭവത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യനടക്കം ഉന്നതര്‍ ഇടപെട്ടിരുന്നു.

സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ജോര്‍ജ്ജ് കുര്യന്‍ ആഭ്യന്തര മന്ത്രി അമിത്ഷാക്ക് കത്തെഴുതുകയും ചെയ്തു. പെണ്‍കുട്ടി അബുദബിയിലേക്ക് പോയതിനെ തുടര്‍ന്ന് ലൗ ജിഹാദ് ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button