Latest NewsKeralaNews

വൃദ്ധ ദമ്പതികള്‍ മാത്രം താമസിച്ചിരുന്ന വീട്ടില്‍ വന്‍ കവര്‍ച്ച : 36 പവന്‍ കവര്‍ച്ച ചെയ്തു : സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച മേശ ദൂരെ കിണറ്റില്‍ നിന്നും കണ്ടെത്തി : കവര്‍ച്ചക്കാര്‍ എങ്ങിനെ അകത്തു കടന്നുവെന്നതിന് ദുരൂഹത

എറണാകുളം : വൃദ്ധ ദമ്പതികള്‍ മാത്രം താമസിച്ചിരുന്ന വീട്ടില്‍ വന്‍ കവര്‍ച്ച : 36 പവന്‍ കവര്‍ച്ച ചെയ്തു : സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച മേശ ദൂരെ കിണറ്റില്‍ നിന്നും കണ്ടെത്തി : കവര്‍ച്ചക്കാര്‍ എങ്ങിനെ അകത്തു കടന്നുവെന്ന് തെളിവില്ലാതെ പൊലീസ്. വിമുക്തഭടന്‍ ഈസ്റ്റ് കാവന പീച്ചാപ്പിള്ളില്‍ ലൂക്കാച്ചന്റെ വീട്ടില്‍ ഞായറാഴ്ചയാണ് മോഷണം നടന്നത്. വീട്ടിനുള്ളില്‍ നിന്നു സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന മേശ പുറത്തേക്കു കടത്തിക്കൊണ്ടുപോയി തകര്‍ത്ത് ആഭരണങ്ങള്‍ കവര്‍ന്ന ശേഷം 100 മീറ്റര്‍ ദൂരെയുള്ള പറമ്പിലെ കിണറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

വാഴക്കുളം ഈസ്റ്റ് കാവനയിലെ വീട്ടില്‍ റിട്ടയേഡ് സിആര്‍പിഎഫ് ഉദ്യോഗസ്ഥനായ ലൂക്കാച്ചനും ഭാര്യ ഗ്രേസിയും മാത്രമാണു താമസിക്കുന്നത്. മക്കള്‍ മൂന്നു പേരും വിദേശത്താണ്. സമീപത്തു താമസിക്കുന്ന ബന്ധുവായ സ്ത്രീയാണ് വയോധിക ദമ്പതികള്‍ക്കൊപ്പം രാത്രിയില്‍ വീട്ടില്‍ കൂട്ടിനുള്ളത്. ഞായറാഴ്ച രാത്രി 10 മണിയോടെ ഇവരെ മകന്‍ വീട്ടിലേക്കു വിളിച്ചു കൊണ്ടുപോയതിനാല്‍ ലൂക്കാച്ചനും ഭാര്യയും മാത്രമാണു വീട്ടിലുണ്ടായിരുന്നുള്ളു. രാവിലെ ഉണര്‍ന്നപ്പോഴാണു മോഷണം നടന്ന വിവരം ഇവര്‍ അറിയുന്നത്.

ഉടനെ ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് സമീപത്തുള്ള പറമ്പിലെ കിണറ്റില്‍ മേശ കണ്ടെത്തിയത്. മേശ തകര്‍ത്ത നിലയിലാണ്. വീട്ടില്‍ നിന്ന് ഇരുമ്പുപാരയും വാക്കത്തിയും കാണാതായിട്ടുണ്ട്.വീടിന്റെ വാതിലോ ജനലോ തകര്‍ക്കാതെയാണു മോഷ്ടാക്കള്‍ വീടിനകത്തു പ്രവേശിച്ചിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു. ജനല്‍ ഒരെണ്ണം തുറന്ന നിലയിലായിരുന്നു.

മോഷണം ആസൂത്രിതമാണെന്നും മോഷണ സംഘത്തില്‍ ഒന്നില്‍ കൂടുതല്‍ പേരുണ്ടായിരിക്കാമെന്നുമാണു പൊലീസിന്റെ നിഗമനം. വാഹനവുമായാണു മോഷ്ടാക്കള്‍ എത്തിയതെന്ന സംശയവുമുണ്ട്. ആലുവയില്‍ നിന്നു ഡോഗ് സ്‌ക്വാഡും ശാസ്ത്രീയാന്വേഷണ സംഘവുമെത്തി പരിശോധനകള്‍ നടത്തി. മോഷണം നടന്ന വീടിന്റെ സമീപത്ത് സിസിടിവി ക്യാമറകളില്ലെങ്കിലും സമീപ പ്രദേശങ്ങളിലുള്ള സിസിടിവി ക്യാമറകള്‍ പരിശോധിക്കാനാണു പൊലീസ് തീരുമാനം. മൊബൈല്‍ ഫോണ്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button