KeralaLatest News

ഉമ്മന്‍ചാണ്ടി വിദഗ്ധ ചികിത്സക്ക് അമേരിക്കയിലേക്ക്

യുഎസിലെ വിദഗ്ധപരിശോധനകള്‍ക്ക് ഏഴുദിവസം വേണ്ടിവരുമെന്നാണു സൂചന.

തിരുവനന്തപുരം: വിദഗ്ധപരിശോധനയ്ക്കായി മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി ന്യൂയോര്‍ക്കിലേക്കു പോയി. തൊണ്ടയുമായി ബന്ധപ്പെട്ട പരിശോധനയ്ക്കാണ് യാത്ര. ചികിത്സ ആവശ്യമായി വരികയാണെങ്കില്‍ അത് ഇവിടെ തന്നെയായിരിക്കും നടത്തുക.യുഎസിലെ വിദഗ്ധപരിശോധനകള്‍ക്ക് ഏഴുദിവസം വേണ്ടിവരുമെന്നാണു സൂചന.

എംബിബിഎസ് പ്രവേശനത്തിന് എത്തിയ ഉദിത് സൂര്യയെന്ന വിദ്യാര്‍ത്ഥിയുടെ ഹാള്‍ടിക്കറ്റിലെ ഫോട്ടോയും വിദ്യാര്‍ത്ഥിയുടെ മുഖവും തമ്മില്‍ സാമ്യമില്ലെന്ന് കണ്ടെത്തിയതോടെയാണ് വന്‍ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്

കഴിഞ്ഞ കുറേ നാളുകളായി ഉമ്മന്‍ചാണ്ടിക്ക് സംസാരിക്കാന്‍ പ്രയാസമുണ്ടായിരുന്നു. കേരളത്തില്‍ രണ്ട് ആശുപത്രികളില്‍ പരിശോധന നടത്തി. രണ്ടിടത്തുനിന്നും വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണു ലഭിച്ചത്.തുടര്‍ന്നാണ് അമേരിക്കയില്‍ വിദഗ്ധപരിശോധന നടത്താന്‍ തീരുമാനിച്ചത്.കേരളത്തില്‍നിന്നു ദുബായിലെത്തി, അവിടെയുള്ള മകള്‍ അച്ചുവുമൊത്താണ് യാത്ര. മകന്‍ ചാണ്ടി ഉമ്മനും ഒപ്പമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button