KeralaLatest NewsNews

‘എനിക്ക് ശേഷം 2 പേര്‍ അതേ കുഴിയില്‍ വീഴുകയും ഒരാള്‍ മരിക്കുകയും ചെയ്തു’; കളക്ടര്‍ക്ക് യുവതിയുടെ കുറിപ്പ്

കൊച്ചി എളംകുളം മെട്രോ റെയില്‍വേ സ്റ്റേഷനു സമീപം സഹോദരന്‍ അയ്യപ്പന്‍ റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ പ്രോഗ്രാം മാനേജരായി ജോലി ചെയ്യുന്ന ഇടുക്കി കുളമാവ് സ്വദേശി ആര്‍. ഉമേഷ് കുമാര്‍ (32) ആണ് അപകടത്തില്‍ മരിച്ചത്. അതേ കുഴിയില്‍ വീണ് പരിക്കേറ്റ ബൈക്ക് യാത്രക്കാരി കളക്ടര്‍ക്ക് കത്തെഴുതി. ഇതേ കുഴിയില്‍ രാവിലെ വീണ് പരുക്ക് പറ്റിയ യാത്രക്കാരി ശ്രീപ്രിയയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ എറണാകുളം ജില്ലാ കളക്ടര്‍ സുഹാസിന് കുറിപ്പെഴുതിയത്. ഇനിയെങ്കിലും നിങ്ങള്‍ പൊളിയാനുള്ള റോഡ് ഉണ്ടാകുന്നത് ഒന്നു അവസാനിപ്പിക്കൂ എന്നും ഉള്ള കുഴികള്‍ ഉടനെ നന്നാക്കൂ എന്നും ശ്രീപ്രിയ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

ബഹുമാനപെട്ട കളക്ടര്‍,

ഞാന്‍ ശ്രീപ്രിയ, പനങ്ങാട് ആണ് താമസം. ഇന്ന് രാവിലെ ഞാന്‍ ഓഫീസിലേക്കു പോകുന്ന വഴി എളംകുളം വച്ചു ഞാന്‍ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ഒരു കുഴിയില്‍ വീഴുകയും എന്റെ രണ്ടു കാലുകള്‍ക്ക് പരുക്ക് പറ്റുകയും ചെയ്തു.അതിനു ശേഷം ആശുപത്രിയില്‍ പോയി മരുന്ന് വച്ച് തിരികെ വരും വഴി അതേ സ്ഥലത്തു താന്നെ ഒരു ആള്‍ക്കൂട്ടം കാണുകയും ഞാനും ഭര്‍ത്താവും കൂടി അവിടെ ചെന്നപ്പോള്‍ അറിയാന്‍ കഴിഞ്ഞത് എനിക്കു ശേഷം 2 പേര്‍ അതേ കുഴിയില്‍ വീഴുകയും ഒരാള്‍ മരിക്കുകയും ചെയ്തു. അതു കേട്ടപ്പോള്‍ ആണ് എനിക്ക് ഇങ്ങനെ ഒരു കുറിപ്പ് എഴുതണം എന്നു തോന്നിയത് സര്‍, ഈ കുഴി അടക്കുന്നത് 2 ദിവസം മുന്‍പ് അവിടെ ചെയ്തിരുന്നെങ്കില്‍ ഇന്ന് ഒരാളുടെ ജീവന്‍ നഷ്ടമാകില്ലായിരുന്നു.

ആരാണ് ആ കുടുംബത്തിന് വേണ്ടി സംസാരിക്കാനുള്ളത് ?

നിങ്ങള്‍ എന്തു പറഞ്ഞാണ് അവരെ സമാധാനിപ്പിക്കാന്‍ പോകുന്നതു ?

ഒരു പക്ഷെ ഞാന്‍ ഹോസ്പിറ്റലില്‍ പോയി വീട്ടില്‍ ചെന്ന് മിണ്ടാതെ കിടന്നുറങ്ങിയേനെ പക്ഷെ എനിക്ക് സംഭവിക്കാമായിരുന്ന ഒരു അപകടം ആണ് ഇന്ന് ഉമേഷിന് സംഭവിച്ചത് , അദേഹത്തിനു വേണ്ടിയാണ് ഞാന്‍ ഇന്ന് ഇവിടെ ഇപ്പൊ സംസാരിച്ചത്.

ഇനിയെങ്കിലും നിങ്ങള്‍ പൊളിയാനുള്ള റോഡ് ഉണ്ടാകുന്നത് ഒന്നു അവസാനിപ്പിക്കു , ഉള്ള കുഴികള്‍ ഉടനെ നന്നാക്കു, അപേക്ഷയാണ്.

https://www.facebook.com/photo.php?fbid=2467546983331306&set=a.376170475802311&type=3&__xts__%5B0%5D=68.ARA_9TKwoM78sJuEyia4sA8AHtZDS8wpOcoz9n0atyZr0S6_zCP0kgF6iP_wL0QUvubFXbtEw15y1bkCYVOWqlYGHp_v2M6gb8jFHE1OUVTwGMlUdw9iZ6ZjmpcgnNIf8DXLc0b0u2vRq9Pa4MVpbefWSr-DLjKZafSl2PSeup8JrwQW3-DzYbhttrA4HqFboh6KATh8wqMsDZb6&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button